എറണാകുളം: ക്രിസ്മസ് വിപണിയെ ആവേശത്തിലാക്കി സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 40,000 കടന്ന് റെക്കോര്‍ഡ് നേട്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയിരിക്കുന്നത്. പവന് 400 രൂപ വര്‍ധിച്ചതോടെ ഇന്നത്തെ സ്വര്‍ണവില പവന് 40,240 രൂപയായി.
ഇന്ന് ഒരു ഗ്രാമിന്റെ വില 5030 രൂപയാണ്. കഴിഞ്ഞ ദിവസം 39840 രൂപയായിരുന്നത് ഒറ്റയടിക്ക് 400 രൂപ കൂടിയതോടെയാണ് റെക്കോര്‍ഡ് വിലയിലേക്ക് ഉയരാന്‍ കാരണം. പൊതുവെ ഈ വര്‍ഷം നിക്ഷേപകര്‍ക്ക് ഏറ്റവും ഗുണകരമായത് സ്വര്‍ണത്തിലുള്ള നിക്ഷേപമാണ്. ഈ വര്‍ഷം ജനുവരി ഒന്നിന് 36,360 രൂപയായിരുന്നു ഒരു പവന്റെ വില. ഇത് വര്‍ഷാവസാനം എത്തുമ്പോള്‍ 40,000 കടന്നതിനാല്‍ നിക്ഷേപകര്‍ വളരെ ആവേശത്തിലാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1811 ഡോളറിലാണ് വ്യാപാരം.









