തവാംഗ്: ഇന്ത്യ- ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ തവാംഗ് സെക്ടറില്‍ സ്ഥിതിഗതികള്‍ സമാധാന പൂര്‍ണമാകുമ്പോള്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി തവാംഗ് ആശ്രമത്തിലെ സന്യാസിമാര്‍ നേരിട്ട് രംഗത്ത്. ഇത് 1962 അല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന 2022” എന്ന് ഓര്‍മിപ്പിക്കുകയാണ് സന്യാസിമാര്‍.
പ്രധാനമന്ത്രി മോദി ആരെയും ഒഴിവാക്കില്ല. ഞങ്ങള്‍ മോദി സര്‍ക്കാരിനെയും ഇന്ത്യന്‍ സൈന്യത്തെയും പിന്തുണയ്ക്കുന്നതായി ആശ്രമത്തിലെ സന്യാസിയായ ലാമ യെഷി പറഞ്ഞു. 1962ല്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുണ്ടായ സംഘര്‍ഷത്തിന് സാക്ഷ്യം വഹിച്ച ആശ്രമത്തിലെ സന്യാസിമാരുടെ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടാണ് ഇത് 2022 ആണെന്ന് സന്യാസിമാര്‍ ചൂണ്ടിക്കാട്ടിയത്. ”ചൈന എല്ലായ്‌പ്പോഴും മറ്റ് രാജ്യങ്ങള്‍ക്കു പിന്നാലെ പോകുന്നു. ഇത് തെറ്റാണ്. ഇന്ത്യന്‍ മണ്ണിലും അവര്‍ കണ്ണുവെച്ചിരിക്കുന്നു. ലോകത്ത് സമാധാനം വേണമെങ്കില്‍ അവര്‍ ഇത് ചെയ്യാന്‍ പാടില്ല. തവാംഗിനെ സുരക്ഷിതമായി നിര്‍ത്തുന്ന ഇന്ത്യന്‍ സൈന്യത്തിലും സര്‍ക്കാരിലും ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്” ലാമ യെമി വ്യക്തമാക്കി.
1962ലെ യുദ്ധകാലത്ത് സന്യാസിമാര്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിച്ചിരുന്നതായും ചൈനീസ് സൈന്യം ആശ്രമത്തില്‍ കടന്നെങ്കിലും അവര്‍ ആരെയും ഉപദ്രവിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post