ന്യൂഡെല്‍ഹി: കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഭാരത് ബയോടെക്ക് വികസിപ്പിച്ച നേസല്‍ വാക്‌സിന്‍ ജനുവരി മുതല്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളില്‍ 800 രൂപയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ഡോസിന് 325 രൂപയുമാണ് വില. നികുതി ഒഴികെയുള്ള വിലയാണിത്.
കോവിഡ് പ്രതിരോധത്തിനായി മൂക്കിലേക്ക് ഒഴിക്കാവുന്ന ബൂസ്റ്റര്‍ ഡോസായ നേസല്‍ വാക്‌സിന് കഴിഞ്ഞ വാരം കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വാക്‌സിന്റെ വില അടക്കമുള്ള വിവരങ്ങള്‍ കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പുതുവര്‍ഷം പിറന്ന് ജനുവരി നാലാം വാരത്തോടെ വാക്‌സിന്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ രണ്ട് ഡോസ് സ്വീകരിച്ച, 18 വയസിന് മുകളിലുള്ളവര്‍ക്ക് നേസല്‍ വാക്‌സിന്‍ സ്വീകരിക്കാം. ഭാരത് ബയോടെക്കിന്റെ ഇന്‍കോവാക് എന്ന നേസല്‍ വാക്‌സിന്‍ കോവിന്‍ സൈറ്റിലും ഇടം പിടിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ കോവിഡ് പ്രതിരോധ വാക്‌സിനാണിത്.
Discussion about this post