ഇടുക്കി: കട്ടപ്പനയിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റു. പാറക്കടവിൽ പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം.
തമിഴ്നാട് സ്വദേശികളായ ഭക്തർ സഞ്ചരിച്ച മിനി വാനാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം വീടിന്റെ കാർപോർച്ചിന് മുകളിലേക്ക് മറിയുകയായിരുന്നു. സംഭവസമയം വീട്ടുകാർ ഉറങ്ങുകയായിരുന്നു. ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിന് മുകളിലായി വാൻ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ വാൻ പൂർണമായും തകർന്നു. പരിക്കേറ്റവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.
Discussion about this post