കൊച്ചി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സന്തോഷം പങ്കുവെച്ച് സിനിമാ താരം ഇർഷാദ് അലി. മുഖ്യമന്ത്രി പിണറായി വിജയനെ ഇങ്ങനെ ഒന്ന് അടുത്ത് നിന്ന് കാണണമെന്നത് കുറേക്കാലമായി മനസ്സിൽ കൊണ്ടു നടക്കുന്ന മോഹമായിരുന്നു എന്നതാണ് ഇർഷാദ് അലി ഫേസ്ബുക്കിൽ പങ്കുവെയ്ക്കുന്നത്.
മഹാമാരികൾ ഓരോന്നായ് പെയ്തിറങ്ങുമ്പോഴും ഞാനുണ്ട് നിങ്ങളുടെകൂടെ എന്ന് ഉറക്കെപ്പറഞ് നമ്മേ ചേർത്ത്പ്പിടിച്ചു വ്യക്തിയാണ് നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹത്തെ നേരിൽ കാണണം മിണ്ടണം എന്നുണ്ടായിരുന്നു. അതിനുള്ള സമയം ഒത്തുവന്നതിൽ സന്തോഷവും അഭിമാനവും എന്നാണ് ഇർഷാദ് അലി പോസ്റ്റിൽ പറയുന്നത്.
ഇർഷാദ് അലിയുടെ പോസ്റ്റിൽ നിരവധിപേരാണ് സന്തോഷം പങ്കിട്ട് പ്രതികരണവുമായെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ നിരവധിപേർ പതിവുപോലെ ട്രോളുകളുമായും എത്തിയിട്ടുണ്ട്. നല്ല സമയമെന്നാണ് മിക്കവരുടെയും പ്രധാന ട്രോൾ. ഇതിൽ സിനിമാ താരം ടിനി ടോമിൻറെ പ്രതികരണമാണ് നിരവധിപേരെ ആകർഷിച്ചിരിക്കുന്നത്.
നല്ല സമയം എന്നാണ് ടിനി ടോം പ്രതികരിച്ചത്. ഏകദേശം ആയിരത്തിലധികം ലൈക്കാണ് ടിനി ടോമിൻറെ കമൻറിന് ലഭിച്ചിരിക്കുന്നത്. നിരവധിപേർ കമൻറിനും പ്രതികരണവുമായെത്തിയിട്ടുണ്ട്.
പോസ്റ്റിൻറെ പൂർണ്ണരൂപം;
മഹാമാരികൾ ഓരോന്നായ് പെയ്തിറങ്ങുമ്പോഴും ഞാനുണ്ട് നിങ്ങളുടെകൂടെ എന്ന് ഉറക്കെപ്പറഞ് നമ്മേ ചേർത്ത്പ്പിടിച്ചു നമ്മുടെ മുഖ്യ മന്ത്രിയെ ഒന്ന് നേരിൽ കാണണം മിണ്ടണം എന്ന് ഉണ്ടായിരുന്നു…. ഇന്നലെയാണ് അതിനുള്ള സമയം ഒത്ത് വന്നത്…. സന്തോഷം…. അഭിമാനം
Discussion about this post