Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വിട്ടുമാറാത്ത ചുമയുണ്ടോ? ജലദോഷം തന്നെയാകണമെന്നില്ല, അണുബാധയെ കരുതിയിരിക്കണം

തുടക്കത്തിലെ ചെറിയ പനി, ശരീരവേദന, ചുമ, ക്ഷീണം എന്നിവ സാധാരണ ജലദോഷത്തിന്റെയും ശ്വാസകോശ അണുബാധയുടെയും പൊതുവായ ലക്ഷണങ്ങളാണ്.

by Brave India Desk
Jan 11, 2023, 11:24 pm IST
in News, Health
Share on Facebook
Tweet
WhatsApp
Telegram

മഞ്ഞുകാലമാണ്. അങ്ങ് അമേരിക്കയും കാനഡയുമൊക്കെ ശൈത്യത്തിന്റെ ഉഗ്രരൂപം കണ്ടപ്പോള്‍ ഉത്തരേന്ത്യയും നന്നായി വിറച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലും ഇത്തവണ തണുപ്പുകാലം മോശമായിരുന്നില്ല. മൂന്നാറും വയനാടുമെല്ലാം കൊടിയ തണുപ്പിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ്. മൂന്നാറില്‍ താപനില മൈനസ് ഡിഗ്രിയിലുമെത്തി.

ശൈത്യകാലത്തിനൊപ്പം തന്നെ ശൈത്യകാല രോഗങ്ങളും തരക്കേടില്ലാതെ ആളുകളെ വലയ്ക്കുന്നുണ്ട്. കൂട്ടത്തില്‍ ഏറ്റവുമധികം ആളുകള്‍ കഷ്ടപ്പെടുന്നത് ചുമ മൂലമാണ്. ജലദോഷമോ പനിയോ അടുത്തുകൂടി പോയാല്‍ മതി പിന്നെ മിനിമം ഒരു മാസത്തേക്ക് ചുമ ഫ്രീ എന്ന രീതിയിലാണ് ഇപ്പോഴത്തെ ചുമ. മുതിര്‍ന്നവരും കുട്ടികളുമെല്ലാം ഒരുപോലെ ചുമ കൊണ്ട് കഷ്ടപ്പെടുന്നത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. വെറും ചുമയല്ലേ, സാരമില്ല എന്ന് കരുതി ഇതിനെ അവഗണിക്കരുത്. ജലദോഷം കൊണ്ടുണ്ടാകുന്ന സാധാരണ ചുമയാണോ, അതോ ശ്വാസകോശ അണുബാധ കൊണ്ടുണ്ടാകുന്ന ശ്രദ്ധിക്കേണ്ട ചുമയാണോ ഇതെന്ന് കണ്ടുപിടിക്കണം. കാരണം ശ്വാസകോശ അണുബാധ കൊണ്ടുള്ള ചുമയാണെങ്കില്‍ ഇത് പിന്നീട് വഷളാകാന്‍ ഇടയുണ്ട്.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

സാധാരണ ജലദോഷവും ശ്വാസകോശ അണുബാധയും തമ്മിലുള്ള വ്യത്യാസമെന്ത്?

ശ്വാസനാളത്തിന്റെ മുകള്‍ഭാഗത്തെ മാത്രം ബാധിക്കുന്ന വൈറസ് ഉണ്ടാക്കുന്ന രോഗമാണ് സാധാരണ ജലദോഷം. എന്നാല്‍ നെഞ്ചിലെ അണുബാധ ശ്വാസനാളത്തിന്റെ താഴെയുള്ള ഭാഗം, അതായത് ശ്വാസകോശത്തിന് അടുത്തുള്ള ഭാഗത്തെയാണ് ബാധിക്കുന്നത്. വൈറസും ബാക്ടീരിയയും ഇതിന് കാരണമായേക്കാം. ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന ശ്വാസനാളങ്ങള്‍ക്ക് അണുബാധ ഉണ്ടാകുന്ന അവസ്ഥയാണിത്. തണുപ്പുകാലത്ത് താപനില കുറയുന്നതോടെ ബാക്ടീരിയകളെ തടയുന്ന മൂക്കിനുള്ളിലെ കോശങ്ങള്‍ നശിക്കുന്നത് ഇത്തരം അണുബാധയ്ക്ക് വഴിവെക്കുന്നു.

അണുബാധ തന്നെ രണ്ടുവിധം

ശ്വാസകോശ അണുബാധ രണ്ടുവിധത്തില്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്രൈങ്കൈറ്റിസും ന്യുമോണിയയും. ശ്വാസകോശത്തിലേക്ക് വായു കടത്തിവിടുന്ന നാളികളെയാണ് ബ്രോങ്കൈറ്റിസ് ബാധിക്കുന്നത്. എന്നാല്‍ ന്യുമോണിയ ശ്വാസകോശത്തിലെ കോശജാലത്തെ ബാധിക്കുന്നു. മിക്കപ്പോഴും ബ്രോങ്കൈറ്റിസ് ഉണ്ടാക്കുന്നത് വൈറസ് ആണെങ്കില്‍ വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയെല്ലാം ന്യുമോണിയയ്ക്ക് കാരണമാകാം.

സാധാരണ ജലദോഷമാണോ എന്ന് എങ്ങനെ അറിയാം?

തുടക്കത്തിലെ ചെറിയ പനി, ശരീരവേദന, ചുമ, ക്ഷീണം എന്നിവ സാധാരണ ജലദോഷത്തിന്റെയും ശ്വാസകോശ അണുബാധയുടെയും പൊതുവായ ലക്ഷണങ്ങളാണ്. എങ്കിലും ശ്വാസകോശ അണുബാധയ്ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്ന അവസ്ഥ എന്നീ ലക്ഷണങ്ങളും കണ്ടേക്കാം. അതുപോലെ സാധാരണ ജലദോഷം ആണെങ്കില്‍ മൂക്കൊലിപ്പ്, തുമ്മല്‍, കണ്ണില്‍ നിന്ന് വെള്ളം വരല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. സാധാരണ ജലദോഷത്തിന് തുടക്കത്തില്‍ ചുമ ഉണ്ടാകില്ല. എന്നാല്‍ ശ്വാസകോശ അണുബാധയുടെ പ്രധാന ലക്ഷണം ചുമയാണ്.

പ്രതിവിധി

ജലദോഷവും ശ്വാസകോശ അണുബാധയും വന്നാല്‍ കുറച്ച് ദിവസം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുക സാധാരണയാണ്. നല്ലവണ്ണം വിശ്രമിക്കുകയാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുക, ആവി പിടിക്കുക എന്നിവയെല്ലാം രോഗം മൂലമുള്ള ബുദ്ധിമുട്ടികള്‍ക്ക് ആശ്വാസമേകും. പെട്ടന്നുള്ള ആശ്വാസത്തിന് നേസല്‍ സ്‌പ്രേകള്‍ ഒരു പരിധി വരെ ഗുണം ചെയ്യും.

കൊറോണക്കാലത്ത് നമ്മള്‍ പഠിച്ച ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ ജലദോഷത്തെയും ശ്വാസകോശ അണുബാധയെയുമെല്ലാം ഒരു പരിധി വരെ പടിക്ക് പുറത്ത് നിര്‍ത്താം.

Tags: CoughChest InfectionBronchitisPneumoniaHealth
Share
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies