ന്യൂഡൽഹി: ഗാട്വിക്ക് വിമാനത്താവളത്തിലേക്ക് പന്ത്രണ്ട് പ്രതിവാര ഫ്ലൈറ്റുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഹീത്രൂ വിമാനത്താവളത്തിലേക്ക് അധികമായി അഞ്ച് സർവീസുകൾ കൂടി എയർ ഇന്ത്യ പ്രഖ്യാപിച്ചു.
അമൃത്സർ, അഹമ്മദാബാദ്, ഗോവ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് ഗാട്വിക്കിലേക്ക് ആഴ്ചയിൽ മൂന്ന് തവണ പുതിയ ഫ്ലൈറ്റുകൾ ഉണ്ടാകും. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമായ ഗാട്വിക്കിലേക്ക് നേരിട്ട് സർവീസുകൾ നടത്തുന്ന ഒരേയൊരു ഷെഡ്യൂൾഡ് എയർലൈനാണ് എയർ ഇന്ത്യ. ഫ്ലൈറ്റുകളുടെ സമയവിവരങ്ങൾ ചുവടെ:










