ന്യൂഡൽഹി : നേപ്പാൾ വിമാന ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമാനാപകടത്തിൽ വിലപ്പെട്ട നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത് എന്നും അതിയായ വേദന ഉണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
”നേപ്പാളിലെ വിമാനാപകടത്തിൽ ഇന്ത്യൻ പൗരന്മാരുടെ ഉൾപ്പെടെ നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട് . ഈ വേളയിൽ, എന്റെ ചിന്തകളും പ്രാർത്ഥനകളും ഇവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ട്,” അദ്ദേഹം കുറിച്ചു.
30 വർഷത്തിനിടയിലെ ഏറ്റവും വലിയ വിമാന ദുരന്തമാണ് നേപ്പാളിൽ നടന്നത്. 72 യാത്രക്കാരുമായി പോയ വിമാനം ലാന്റ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ് തകർന്ന് വീഴുകയായിരുന്നു. 68 പേർ മരിച്ചു. നേപ്പാളിലെ കാസ്കി ജില്ലയിൽ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങവേയാണ് വിമാനം തകർന്ന് വീണത്. ഇതിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ 15 പേർ വിദേശികളാണ് ഉണ്ടായിരുന്നത്. യതി എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപെട്ടത്.
Discussion about this post