തിരുവനന്തപുരം: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയെന്ന് ആക്ഷേപം. മുന്‍ പാര്‍ട്ടി നേതാവ് പി.പി മുകുന്ദനെ അനുകൂലിച്ച് ശോഭാ സുരേന്ദ്രന് രംഗത്തെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതെന്നാണ് ആരോപണം. നേരത്തെ യു.ഡി.എഫ് പ്രചാരണ പോസ്റ്ററില്‍ നിന്ന് കണ്‍വീനര്‍ പി.പി തങ്കച്ചനെ ഒഴിവാക്കിയത് വാര്‍ത്തയായിരുന്നു.
പന്ത്രണ്ട് വര്‍ഷമായി തന്റെ ചിത്രം പ്രചാരണ പോസ്റ്ററുകളില്‍ ഉണ്ടെന്നും തന്റെ ചിത്രം ഇപ്പോള്‍ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പി.പി തങ്കച്ചന് പ്രതികരിച്ചിരുന്നു.
Discussion about this post