ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുന്ന തരത്തിൽ ബിബിസി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത സംഭവത്തിൽ ദേശീയ തലത്തിൽ ചർച്ചകൾ കനക്കുകയാണ്. ലോകരാജ്യയങ്ങൾക്ക് മുന്നിൽ ഇന്ത്യയെ നാണംകെടുത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര മാദ്ധ്യമം നടത്തിയ കുപ്രചാരണത്തിനെതിരെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഡോക്യുമെന്ററി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത് കേന്ദ്ര സർക്കാർ വിലക്കുകയും ചെയ്തിരുന്നു. ബിബിസിയോടും കേരളത്തിലെ ഇടത് രാഷ്ട്രീയ സംഘടനകളോടും ചേദ്യങ്ങൾ ചോദിച്ചുകൊണ്ട് രാജ്യവിരുദ്ധ ഡോക്യുമെന്ററിക്കെതിരെ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
രാജ്യത്തെ പരമോന്നത കോടതി വരെ തള്ളിക്കളഞ്ഞ ഗോധ്രാനന്തര കലാപത്തെപ്പറ്റി വ്യാജ പ്രചാരണം ചെയ്ത ബിബിസി കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തെപ്പറ്റി മിണ്ടാൻ തയ്യാറായോ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്. ചരിത്ര രേഖകളുടെ പിൻബലത്തോടെ വിവേക് അഗ്‌നിഹോത്രിയെന്ന കാശ്മീർ പണ്ഡിറ്റ് സംവിധാനം ചെയ്ത ചരിത്രസത്യമായ ‘കാശ്മീർ ഫയൽസ്’ എന്ന സിനിമ പ്രദർശിപ്പിക്കാൻ ഡിവൈഎഫ്‌ഐയും, കോൺഗ്രസും തയ്യാറായോ? അല്ലെങ്കിൽ പതിനായിരക്കണക്കിന് സിഖ്കാരെ പച്ചക്ക് കത്തിച്ചു കളഞ്ഞ 1984 ലെ സിഖ് കലാപത്തെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യാൻ ബിബിസി തയ്യാറായോ ? മാറാട് നടന്ന രണ്ട് കലാപങ്ങളെപ്പറ്റി പരസ്യ സംവാദം നത്താൻ അന്ന് നാട് ഭരിച്ചിരുന്ന കോൺഗ്രസോ പ്രതിപക്ഷത്തിരുന്ന കമ്യൂണിസ്റ്റോ തയ്യാറായോ എന്നും ചോദിക്കുന്നുണ്ട്.
സായിപ്പിന് മുന്നിൽ ഓച്ഛാനിച്ചു നിന്നിരുന്ന മൻമോഹൻ സിങ്ങിന് പകരം ലോകഭീമന്മാരെ പുച്ഛിച്ചുതള്ളി, ‘ഞങ്ങൾക്ക് സൗകര്യമുള്ളിടത്തു നിന്നും എണ്ണവാങ്ങും’ എന്ന് പറഞ്ഞ നരേന്ദ്ര മോദിയെ ലോകം ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ബിബിസിയുടെ പ്രചാരണം. പാക്കിസ്താൻ ഒരു കിലോ ഗോതമ്പിന് പോലും പാത്രം നീട്ടുമ്പോഴും, ലോകത്തെ മുഴുവൻ തീറ്റിപ്പോറ്റാനുള്ള ഭക്ഷണം ഞങ്ങളുടെ കൈവശമുണ്ടെന്ന് ഉറക്കെപ്പറയുന്ന മോദിയെ ഇന്ന് ലോകരാജ്യങ്ങൾക്ക് പേടിയാണ്.
ഭാരത വിരുദ്ധരായ കമ്യൂണിസ്റ്റുകാർക്ക് വേണ്ടത് നരേന്ദ്ര മോദിയെപ്പോലെ നട്ടെല്ലുള്ള ഒരു ഭരണാധികാരിയെയല്ല മറിച്ച് രാഹുൽ ഗാന്ധിയെപ്പോലെ ഒരു പപ്പറ്റിനെയാണ്. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –
ലക്ഷക്കണക്കിന് കാശ്മീർപണ്ഡിറ്റുകളെ സ്വന്തം നാട്ടിൽനിന്നും അടിച്ചോടിച്ച്, പതിനായിരക്കണക്കിന് സ്ത്രീകളെയും പെണ്കുഞ്ഞുങ്ങളെയും ക്രൂരമായി ബലാത്സംഗം ചെയ്ത്, പതിനായിരക്കണക്കിന് മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കിയ കാശ്മീർ കലാപത്തെപ്പറ്റി മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഒരു ഡോക്യുമെന്ററി ചെയ്യാൻ BBC തയ്യാറായോ ?
മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം, ചരിത്ര രേഖകളുടെ പിന്ബലത്തോട് കൂടി വിവേക് അഗ്‌നിഹോത്രിയെന്ന കാശ്മീർ പണ്ഡിറ്റ് സംവിധാനം ചെയ്ത ചരിത്രസത്യമായ ‘കാശ്മീർ ഫയൽസ്’ എന്ന സിനിമ നാടുനീളെ പ്രദർശിപ്പിക്കാൻ DYFI യും, കോൺഗ്രസ്സും തയ്യാറായോ ?
പതിനായിരക്കണക്കിന് സിഖ്കാരെ പച്ചക്കു കത്തിച്ചു കളഞ്ഞ 1984 ലെ സിഖ് കലാപത്തെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യാൻ BBC തയ്യാറായോ ?
ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും പതിനായിരക്കണക്കിന് ഹിന്ദുക്കളെ പച്ചക്ക് കൊത്തിയരിഞ്ഞ് കിണറ്റിൽ തള്ളിയ മാപ്പിള ലഹളയെപ്പറ്റി ഒരു ഡോക്യുമെന്ററി ചെയ്യാൻ BBC തയ്യാറായോ ?
എന്തിനേറെപ്പറയുന്നു കേരളമെന്ന കൊച്ചു സംസ്ഥാനത്തെ മാറാട് നടന്ന രണ്ടു കലാപങ്ങള്രപ്പറ്റി ഒരു പരസ്യ സംവാദത്തിന് അക്കാലത്ത് നാട് ഭരിച്ചിരുന്ന കോൺഗ്രസ്സും, പ്രതിപക്ഷത്തിരുന്ന CPM ഉം ഇന്നും തയ്യാറാണോ ?
പക്ഷേ, രാജ്യത്തെ പരമോന്നത കോടതിവരെ തള്ളിക്കളഞ്ഞ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെപ്പറ്റി BBC തയ്യാറാക്കിയ ഡോക്യുമെന്ററി നാടാകെ പ്രദർശിപ്പിച്ചു നാട്ടിൽ കലാപമുണ്ടാക്കാൻ ഇടതനും, വലതനും മത്സരിക്കുന്നു..
ഇതൊക്കെ വെറുതെയങ്ങു സംഭവിക്കുന്നതാണോ ? ഭാരതത്തിന്റെ വളർച്ച ലോകത്തെ അസ്വസ്ഥമാക്കുന്നു… പണ്ടൊക്കെ സായിപ്പിന് മുന്നിൽ ഓച്ഛാനിച്ചു നിന്നിരുന്ന മൻമോഹൻ സിങ്ങിന് പകരം ലോകഭീമന്മാരെ പുച്ഛിച്ചുതള്ളി, അറബ് രാജ്യങ്ങളെ നോക്കി പല്ലിളിച്ചുകൊണ്ട് ‘ഞങ്ങൾക്ക് സൗകര്യമുള്ളിടത്തുനിന്നും എണ്ണവാങ്ങും’ എന്ന് പറഞ്ഞ നരേന്ദ്ര മോദിയെ… മേക്ക് ഇൻ ഇന്ത്യ എന്നും പറഞ്ഞുകൊണ്ട് ലോകത്തെ വമ്പന്മാരെയൊക്കെ അനായാസേന ആട്ടിത്തെളിച്ചുകൊണ്ടു വരുന്ന മോദിയെ… ഭാരതത്തിന്റെ റോഡും, റെയിൽവേയും, ആകാശവും ഒന്നുപോലെ വികസിതരാജ്യങ്ങൾക്കു സമാനമാക്കുന്ന മോദിയെ… പാക്കിസ്ഥാൻ ഒരു കിലോ ഗോതമ്പിനു പോലും പാത്രം നീട്ടുമ്പോഴും, ലോകത്തെ മുഴുവൻ തീറ്റിപ്പോറ്റാനുള്ള ഭക്ഷണം ഞങ്ങളുടെ കൈവശമുണ്ടെന്ന് ഉറക്കെപ്പറയുന്ന മോദിയെ, അഴിമതിയെന്നത് ഇല്ലാതാക്കിയ മോദിയെ ലോകം ഭയക്കുന്നു… ഡോളറിനു പകരം രൂപയിൽ വിനിമയം നടത്താൻ ലോകരാഷ്ട്രങ്ങൾ വൈകാതെ നിരബന്ധിതരാകും…
ഭാരതത്തെ പിടിച്ചുകെട്ടാൻ ഇനി പ്രയാസമാണ്… ലോകത്തിന്, ഭാരത വിരുദ്ധരായ കമ്യുണിസ്റ്റുകൾക്ക് വേണ്ടത് രാഹുൽ ഗാന്ധിയെപ്പോലെ ഒരു പപ്പറ്റിനെയാണ്… നരേന്ദ്ര മോദിയെപ്പോലെ നട്ടെല്ലുള്ള ഒരു ഭരണാധികാരിയെയല്ല… അതിലേക്കുള്ള ശ്രമങ്ങളാണ് ഇതൊക്കെ എന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുരവരെയൊന്നും പോകേണ്ട കാര്യമില്ല..
പരിണിത ഫലം, ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാൻ ഹിന്ദുക്കളെ സംരക്ഷിക്കാൻ മോദിക്ക് മാത്രമേ കഴിയൂ എന്ന് ഹിന്ദുക്കൾ മനസ്സിലാക്കും… 85% വരുന്ന ഹിന്ദുക്കളിൽ ഭൂരിഭാഗവും ഒന്നിക്കും… 2024 ൽ ഹിന്ദുക്കൾ ഒന്നാകെ ബിജെപിക്ക് വോട്ട് ചെയ്യും… ബിജെപി മൃഗീയ ഭൂതിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരും… കോൺഗ്രസ്സ് അപ്രസക്തമാകും… കനൽത്തരികൾ അണയും… അതിന്റെ കൂടുതൽ ക്രെഡിറ്റും കേരളത്തിലെ ചൈനീസ് പടക്കങ്ങൾക്കു മാത്രമായിരിക്കും..
Discussion about this post