Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

16 വർഷത്തെ പോലീസ് ജീവിതത്തിനിടെ ആദ്യമായൊരു കള്ളനെ പിടിച്ചു; സിനിമാ സ്റ്റൈൽ സംഭവം പങ്കുവെച്ച് സിനിമാ നടൻ

by Brave India Desk
Jan 27, 2023, 05:08 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

നടുറോഡിൽ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്‌റ്റൈലിൽ പിടിച്ച് നടനും പോലീസ് ഉദ്യോഗസ്ഥനുമായ ജിബിൻ ഗോപിനാഥ്. മിന്നൽ മുരളി, കോൾഡ് കേസ് തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ജിബിൻ തിരുവനന്തപുരം പിഎംജിക്ക് സമീപത്തുള്ള കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനാണ്. കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെയാണ് ജിബിൻ പിടികൂടിയത്. തന്റെ 16 വർഷത്തെ സർവീസിനിടയിലെ ആദ്യത്തെ അനുഭവമെന്നാണ് ജിബിൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വീടിനുളളിലേക്ക് കാർ കയറാത്തതിനാൽ റോഡിന് സമീപം വീട്ടിലേക്കുള്ള വഴിയിലാണ് ഇത് പാർക്ക് ചെയ്യാറുള്ളത്. വൈകീട്ട് കുട്ടിക്ക് ചോക്ലേറ്റ് വാങ്ങാൻ പോയി മടങ്ങി വരുന്നതിനിടെ കാറിനടുത്ത് ഒരു ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. സംശയത്തോടെ നോക്കിയപ്പോൾ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഒരാൾ ഇരിക്കുന്നു. നിമിഷ നേരം കൊണ്ട് അയാൾ കാറിന്റെ ഓഡിയോ വീഡിയോ മോണിറ്റർ സിസ്റ്റം എല്ലാം കൈക്കലാക്കി തന്നെ നോക്കി ചിരിച്ചു.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

എന്താ ഇവിടെ പരിപാടി എന്ന് ചോദിച്ചപ്പോൾ നൈസർഗികമായി ഒന്ന് ചിരിച്ചു. പിന്നെ ‘സാറെ ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം, ‘എന്ന് പറഞ്ഞു. മനസലിവ് തോന്നിയെങ്കിലും കോളറിന് പിടിച്ച് ആളെക്കൂട്ടി, പിന്നെ പോലീസിൽ വിവരം അറിയിച്ചു. മ്യൂസിയം സ്‌റ്റേഷനിൽ അയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അങ്ങനെ സർവീസിലിരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം താനിന്നു കഴുകി കളഞ്ഞു എന്നും ജിബിൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം-

ഇന്നൊരു സംഭവം ഉണ്ടായി.എന്റെ 16 വർഷത്തെ police ജീവിതത്തിൽ ഇതുവരെ ഒരു മോഷ്ടാവിനെ എനിക്ക് പിടിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല.ഇനി കഥയിലേക്ക്,
വൈകിട്ട് 6.20 മണിയോടെ ന്റെ ചെക്കന്റെ chocolate കൊതി നിർബന്ധം കാരണം, അത് വാങ്ങാൻ two വീലറിൽ പുറത്തേക്കിറങ്ങിയതാണ്. വീട്ടിലേക്ക് കയറുന്നതിന്റെ അരികിൽ കുറച്ച് അടുത്തായാണ് എന്റെ car park ചെയ്തിരുന്നത്..

ചെറിയ gate അടഞ്ഞു കിടന്നതിനാൽ തുറക്കാൻ ചെന്ന ഞാൻ, car നോട്‌ ചേർന്ന് കാറിനു road ലേക്ക് ഇറങ്ങാൻ പറ്റാതെ ഒരു auto park ചെയ്തേക്കുന്നത് കണ്ട്,അടുത്തൊന്നുമില്ലാത്ത അതിന്റെ driver നെ മനസ്സിൽ തെറി പറഞ്ഞു ചെറിയ gate open ആക്കി തിരിഞ്ഞ ഞാൻ, എന്തോ ഒരു അസ്വാഭാവികത feel ചെയ്തിട്ട് കാറിലേക്ക് നോക്കി.ഒരു നിമിഷം സംശയിച്ചു എന്റെ car അല്ലെയെന്നു.കാരണം driving seat ൽ വേറൊരാൾ അതിനകത്തിരിപ്പുണ്ട്.അപ്പൊ അതിനൊരു തീരുമാനം ആവണമല്ലോ എന്ന് കരുതി അയാൾ പുറത്തിറങ്ങാൻ wait ചെയ്തു.

ഒരു മിനിറ്റിൽ അദ്ദേഹം car ലേ audio video മോണിറ്റർ system എല്ലാം കൈയിൽ പിടിച്ചു വളരെ നൈസർഗികമായ ഒരു ചിരിയോടെ എന്നെ നോക്കി.എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ്‌ ഒന്നുല്ല എന്ന് നിഷ്കളങ്കമായി മറുപടി തന്നു.കൈയിൽ എന്താണ് എന്ന് ചോദിച്ചപ്പോ എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞത് stereo എന്നാണ്.

എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോ “സാറെ ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം, “എന്ന്. ചെറുതായി മനസ്സലിവ് തോന്നിയെങ്കിലും ഉടൻ കോളറിനു കുത്തിപ്പിടിച്ചു തൊട്ടടുത്ത കടയിൽ കൊണ്ടുപോയി ചാരിനിർത്തി. ആൾക്കാരെ വിളിച്ചുകൂട്ടി, പിന്നെ police ആയി പത്രക്കാരായി..

എന്തായാലും museum station ൽ case എടുത്തു അയാളെ അകത്താക്കിയിട്ടുണ്ട്.
അങ്ങനെ service ൽ ഇരിക്കെ സ്വന്തം വാഹനത്തിലെ മോഷണം കണ്ടുപിടിച്ചു ആ പാപഭാരം ഞാനിന്നു കഴുകി കളഞ്ഞു സുഹൃത്തുക്കളെ

Tags: പോലീസ്Jibin Gopinathകള്ളൻകള്ളനെ പിടികൂടി
Share20
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies