തിരുവനന്തപുരം; യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് പരാതി. ബോധി കോമൺസ് എന്ന വെബ് സെറ്റിലെ ലേഖനം കോപ്പി അടിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. വെബ് സൈറ്റിലെ ലേഖനം ചിന്ത തീസിസിൽ പകർത്തി വച്ചു എന്നാണ് പരാതി. സംഭവത്തിൽ കേരള വിസിയ്ക്ക് പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി അറിയിച്ചു.
ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധംപുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാലയ്ക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്നാണ് പ്രബന്ധത്തിൽ എഴുതിയത്. ഇത് വിവാദമായതോടെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് സർവകലാശാല വൈസ് ചാൻസിലർക്ക് പരാതി നൽകിയത്
2021ലാണ് ചിന്തയ്ക്ക് ‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ’എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിക്കുന്നത്. കേരള സർവകലാശാലയുടെ മുൻ പ്രോ. വിസി ആയിരുന്ന ഡോ. അജയകുമാറിന്റെ ഗൈഡൻസിലാണ് ചിന്ത പ്രബന്ധം തയ്യാറാക്കിയത്. അബദ്ധം കയറിക്കൂടിയത് എങ്ങനെയാണെന്നറിയില്ലായിരുന്നു വിവാദത്തിന് പിന്നാലെ ചിന്ത പ്രതികരിച്ചത്.
Discussion about this post