ഗുരുവായൂർ: ഗുരുവായൂർ സായി സഞ്ജീവിനി ട്രസ്റ്റിന്റെ സായിദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സായ് ശ്രേഷ്ഠ പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങി.
സായിധർമ്മ പുരസ്‌കാരം അഡ്വക്കേറ്റ് പി കൃഷ്ണദാസ്, ആർ പ്രേംകുമാർ, ഡോ. പി പ്രസാദ് പണിക്കർ എന്നിവർക്ക് സമ്മാനിച്ചു. ഗുരുവായൂർ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിയാണ് പുരസ്‌കാരങ്ങൾ നൽകിയത്.
ട്രസ്റ്റ് ചെയർമാൻ മൗനയോഗി ഹരിനാരായണൻ അധ്യക്ഷത വഹിച്ചു. കർണാടകയിലെ മടിക്കേരിയിൽ 200 ഏക്കറിൽ മൗനയോഗ അന്താരാഷ്ട്ര കേന്ദ്രമായ ‘സാധന ഗ്രാമം’പ്രഖ്യാപനം പോണ്ടിച്ചേരി സിവിൽ സപ്ലൈസ് മന്ത്രി സായി ശരവണകുമാർ നടത്തി. നഗരസഭ കൗൺസിലർ രേണുക ശങ്കർ, ആചാര്യ എം ആർ രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു












