വിശാഖപ്പട്ടണം : ആന്ധ്രാ പ്രദേശിൽ വാഹനാപകടം. തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. ശ്രീകാക്കുളം ജില്ലയിൽ മണ്ടാടിയിലാണ് സംഭവം. മൂന്ന് സ്ത്രീകളാണ് മരിച്ചത്. മറ്റൊരാളുടെ നില ഗുതരുതരമാണ്.
വിജയനഗരത്തിൽ നിന്ന് കാശി ടൗണിലേക്ക് പോവുകയായിരുന്ന ലോറി റോഡിലൂടെ നടന്നുപോയ തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 200 ഓളം പേർ റോഡിന് സമീപത്ത് കൂടി നടക്കുന്നുണ്ടായിരുന്നു. ഇവർക്ക് നേരെയാണ് ലോറി പാഞ്ഞടുത്തത്. മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. തുടർന്ന് ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.
Discussion about this post