തൃശൂർ : കെഎസ്ആർടിസി ബസിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായ ഉപദ്രവിച്ച ആർടിഒ ജീവനക്കാരൻ അറസ്റ്റിൽ. വടമ സ്വദേശി ഐവീട്ടിൽ രാജീവ്(50) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. തൃശൂർ ആർടിഒ ഓഫീസിലെ ഡ്രൈവറാണ് രാജീവ്.
ഒരാഴ്ച മുൻപ് നന്ദിക്കരയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്ത രാജീവ് പെൺകുട്ടിയെ ബസിലിരുന്ന് ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പുതുക്കാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോയി.
വയറുവേദനയെ തുടർന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയെന്നറിഞ്ഞ പോലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Discussion about this post