കൊല്ലം: പ്രണയദിനം ആഘോഷമാക്കാൻ ഉല്ലാസയാത്രയൊരുക്കി കെഎസ്ആർടിസി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നൂറാമത്തെ വിനോദയാത്രയാണ് പ്രണയദിനത്തിൽ നടത്തുന്നത്. കെഎസ്ആർടിസി കൂത്താട്ടുകുളം ഡിപ്പോയാണ് ഇതിന്റെ പിന്നിൽ. കൊല്ലം മൺറോതുരുത്ത്, സമ്പ്രാണിക്കൊടി യാത്ര ആണ് കെഎസ്ആർടിസി ആസൂത്രണം ചെയ്യുന്നത്.
നൂറാമത്തെ യാത്രയിൽ പങ്കാളിയാകുന്നതിന് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.1070 രൂപയാണ് നിരക്ക്. പ്രശാന്ത് വേലിക്കകം ആണ് ഡിപ്പോയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന്റെ ചീഫ് കോ -ഓർഡിനേറ്റർ. ക്ലസ്റ്റർ ഓഫീസർ പി.എ.അഭിലാഷ്, അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ കെ.ജി. ജയകുമാർ, കൺട്രോളിങ് ഇൻസ്പെക്ടർ ബി.എസ്. അനിൽകുമാർ, സുജിത്.കെ.ശ്രീകാന്ത്, ജി.രാജീവ് കുമാർ ,ബിനു ജോൺ, കെ.പി.വിനോദ്, രഞ്ജിത്ത് രവി, ദിലീപ്.കെ.രവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. 9447223212.
കഴിഞ്ഞ വർഷം ഏപ്രിൽ 10 നാണ് ആനവണ്ടി ഉല്ലാസയാത്രയ്ക്ക് അനൂപ് ജേക്കബ് എംഎൽഎ പച്ചക്കൊടി വീശിയത്. ഇടുക്കി-അഞ്ചുരുളിയിലേക്കായിരുന്നു ഉല്ലാസ യാത്ര.












