വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ വംശജയായ 13 കാരി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ നടാഷ പെരിയനായഗമാണ് ഈ നേട്ടം സ്വന്തമാക്കിയത്. ചെന്നൈ സ്വദേശികളുടെ മകളാണ് നടാഷ
യുഎസിലെ ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 76 രാജ്യങ്ങളിൽ നിന്നുള്ള 15,000 വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിലാണ് നടാഷ വിജയിച്ചത്. ഇത് രണ്ടാം തവണയാണ് നടാഷ പട്ടികയിൽ ഇടം നേടുന്നത്.
ന്യൂജേഴ്‌സിയിലെ ഫ്ലോറൻസ് എം ഗൗഡിനീർ മിഡിൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് 13 കാരിയായ നടാഷ. 2021ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴും ഇതേ പരീക്ഷയിൽ നടാഷ വിജയിയായിരുന്നു.സ്‌കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ്, അമേരിക്കൻ കോളേജ് ടെസ്റ്റിംഗ്‌സിടിവൈ ടാലന്റ് തുടങ്ങിയവയിലെ അസാമാന്യ പ്രകടനത്തിനാണ് ലോകത്തിലെ മികച്ച വിദ്യാർത്ഥിയായി നടാഷയെ യുഎസ് സർവകലാശാല അംഗീകരിച്ചത്.









Discussion about this post