ഹൈദരാബാദ്ന്മ 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങളെ താഴ്ത്തിക്കെട്ടിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. യഥാര്‍ഥ നായകന്മാരായിരുന്ന സുഭാഷ് ചന്ദ്രബോസിനെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും മറന്ന് ചരിത്രത്തെ മൂടിവയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും റിജ്ജു ആരോപിച്ചു.
1947നു ശേഷം രാജഭരണത്തിന് കീഴിലിരുന്ന 565 രാജ്യങ്ങളെ ഒരുമിച്ചു കൊണ്ടുവന്നത് പട്ടേലാണ്. എന്നാല്‍ അതിന്റെ അംഗീകാരം പട്ടേലിനു ലഭിച്ചില്ല. 1962ലെ യുദ്ധത്തില്‍ ചൈനക്കാര്‍ എന്റെ ഗ്രാമം കീഴടക്കി. അവര്‍ അസം വരെയെത്തി. എന്നാല്‍ ഞങ്ങള്‍ നിങ്ങളെ രക്ഷിക്കുമെന്നു മേഖലയെ പ്രതിനിധീകരിച്ചുള്ള നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ ഏജന്‍സിയെ അറിയിച്ച നെഹ്റു പിന്നീട് ഓള് ഇന്ത്യ റേഡിയോയിലൂടെ ചൈനക്കാര്‍ക്കു മുന്നില്‍ കീഴടങ്ങാനാണ് ആവശ്യപ്പെട്ടത്. നെഹ്റു ഞങ്ങളെ ഉപേക്ഷിക്കുകയായിരുന്നു ചെയ്തത്-അദ്ദേഹം പറഞ്ഞു.
അതേ സമയം മേഖലയിലെ ദേശസ്നേഹമുള്ളവര്‍ ഇന്ത്യ കീഴടങ്ങേണ്ടതില്ലെന്നും, തങ്ങള്‍ ഇന്ത്യ വിട്ടു പോകില്ലെന്നും ഉറപ്പു നല്കി. പട്ടേല്‍ രാജ്യത്തെ ഒന്നാക്കി, പ്രധാനമന്ത്രി രാജ്യത്തെ ഉപേക്ഷിച്ചു കീഴടങ്ങാന്‍ ആവശ്യപ്പെട്ടെന്നും റിജ്ജു വ്യകതമാക്കി. ഇതാണ് ചരിത്രം, ചരിത്രത്തെ മൂടിവയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ഒക്ടോബര്‍ 31 പട്ടേലിന്റെ ജന്മദിനമാണെന്നതിനു പ്രചാരണം നല്കാന് കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ശ്രമിച്ചില്ല. ഇന്ത്യയുടെ ഉരുക്കുമനുഷ്യനോടു ചെയ്ത ഏറ്റവും വലിയ തെറ്റും ശരിയില്ലായ്മയുമായിരുന്നു ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രത്തിന് ഇപ്പോഴൊരു ശക്തനായ പ്രധാനമന്ത്രിയുണ്ടെന്ന വസ്തുത പലര്‍ക്കും ദഹിക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിനെതിരെ മതനിരപേക്ഷതയ്ക്കു ഭീഷണിയെന്ന തരത്തില്‍ കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നതെന്നും റിജ്ജു പറഞ്ഞു.പട്ടേലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റിജ്ജു.
Discussion about this post