വിവിധ ഫോർമാറ്റുകളിലായി ആരാധകരെ ആനന്ദിപ്പിക്കുന്ന മനോഹരമായ ഒരു പ്രൊഫഷണൽ ഗെയിം ആണ് ക്രിക്കറ്റ്. ലോകത്താകമാനം നിരവധി രാജ്യാന്ത്ര ക്രിക്കറ്റ് ടൂർണമെന്റുകളും പ്രാദേശിക ലീഗുകളും ആരാധകർക്ക് വിരുന്നേകുന്നു. ഓരോ വർഷം കഴിയുന്തോറും പുതിയ പരീക്ഷണങ്ങൾ ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും കടന്നു വരുന്നത് ക്രിക്കറ്റിൽ നാം കാണാറുണ്ട്.
ക്രിക്കറ്റിൽ, ഫീൽഡിംഗിൽ വന്നിരിക്കുന്ന മാറ്റങ്ങൾ, പ്രത്യേകിച്ച് ബൗണ്ടറി ലൈൻ ഫീൽഡിംഗിൽ വന്നു കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങൾ ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്നവയാണ്. ഇവിടെ അത്തരത്തിലുള്ള ഒരു ബൗണ്ടറി ലൈൻ ക്യാച്ചിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
https://twitter.com/Oam_16/status/1624640424374829056?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1624640424374829056%7Ctwgr%5Eefcbfe0b6466d607ed6078f14323821f36a3658c%7Ctwcon%5Es1_&ref_url=https%3A%2F%2Fsports.ndtv.com%2Fcricket%2Fgreatest-catch-of-all-time-viral-video-redefines-boundary-line-fielding-watch-3775632
ഇന്ത്യയിൽ നടന്ന ഒരു പ്രാദേശിക ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിലെ വീഡിയോ ആണ് വൈറലാകുന്നത്. ഇതിൽ, ക്യാച്ച് പൂർത്തിയാക്കാൻ ഫീൽഡർ തന്റെ കൈകൾ മാത്രമല്ല, കാലും ഉപയോഗിക്കുന്നു. ഒരു നിമിഷം ഇത് ക്രിക്കറ്റോ ഫുട്ബോളോ എന്ന് കാണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് ഈ പ്രകടനം.
https://twitter.com/JimmyNeesh/status/1624687507626500096?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1624687507626500096%7Ctwgr%5Eefcbfe0b6466d607ed6078f14323821f36a3658c%7Ctwcon%5Es1_&ref_url=https%3A%2F%2Fsports.ndtv.com%2Fcricket%2Fgreatest-catch-of-all-time-viral-video-redefines-boundary-line-fielding-watch-3775632
https://twitter.com/MichaelVaughan/status/1624698969707233280?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1624698969707233280%7Ctwgr%5Eefcbfe0b6466d607ed6078f14323821f36a3658c%7Ctwcon%5Es1_&ref_url=https%3A%2F%2Fsports.ndtv.com%2Fcricket%2Fgreatest-catch-of-all-time-viral-video-redefines-boundary-line-fielding-watch-3775632
ഈ ക്യാച്ചിന്റെ നിലവാരത്തെ പ്രശംസിച്ച് നിരവധി അന്താരാഷ്ട്ര താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ‘അതിഗംഭീരമായ ക്യാച്ച്… ഒന്നും പറയാനില്ല‘ എന്ന തലക്കെട്ടിൽ ന്യൂസിലൻഡ് താരം ജിമ്മി നീഷാം ക്യാച്ചിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘എക്കാലത്തെയും മികച്ച ക്യാച്ച്‘ എന്ന തലക്കെട്ടോടെയാണ് മുൻ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ മൈക്കിൾ വോൺ ക്യാച്ചിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Discussion about this post