ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വീണ്ടും വിവാഹിതരാകുന്നു. വാലന്റൈൻസ് ദിനത്തിലാണ് വിവാഹം. ഉദയ്പൂരിൽ വെച്ച് നടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ഇന്ന് മുതൽ ആരംഭിച്ചു. ഇത് അടുത്ത രണ്ട് ദിവസം നീണ്ടുനിൽക്കും.
2020 മെയ് 31 ന് ഇരുവരും വിവാഹിതരായിരുന്നു. കൊറോണ മഹാമാരി മൂലം അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള അഗസ്ത്യ എന്ന മകനുമുണ്ട്.
വിവാഹത്തിനായി ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും ഇന്ന് ഉദയ്പൂരിലെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷനും അദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്. ഫെബ്രുവരി 16 വരെ നീളുന്ന വിവാഹ ചടങ്ങുകൾ ഇന്ന് വൈകുന്നേരം മുതൽ ആരംഭിക്കും. ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുമുണ്ടാകും.
സെർബിയൻ നടിയാണ് നടാഷ സ്റ്റാൻകോവിച്ച്. ഒരു നൈറ്റ് ക്ലബ്ബിൽ വെച്ചാണ് ഹാർദിക്കും നതാഷയും കണ്ടുമുട്ടിയത്. ഇവിടെ നിന്നാണ് ഇരുവരുടെയും പ്രണയത്തിന്റെ തുടക്കം. 2020 ജനുവരി 1 ന് നടാഷയുമായി വിവാഹനിശ്ചയം നടത്തുകയും ചെയ്തു.
അതിനുശേഷം, 2020 മെയ് 31 ന്, നടാഷയും ഹാർദിക്കും തങ്ങൾ മാതാപിതാക്കളാകാൻ പോകുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ജൂലൈ 30 ന് ഹാർദിക് ഒരു ഫോട്ടോ ഷെയർ ചെയ്തുകൊണ്ടാണ് മകന്റെ ജനനത്തെക്കുറിച്ച് അറിയിച്ചത്.
Discussion about this post