കൊച്ചി: സ്ത്രീധനത്തിന്റെ നീരാളിപിടിത്തത്തിൽ നിന്ന് പുതുതലമുറയും സ്വതന്ത്രമല്ലെന്ന് നടി ഖുശ്ബു സുന്ദർ. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാൻ സമൂഹം ആർജവം കാണിക്കണം എന്നും ഖുശ്ബു പറഞ്ഞു. ബിനാലെയുടെ ഫോർട്ടി കൊച്ചി കബ്രാൾയാർഡ് പവലിയനിൽ സ്ത്രീധന വിരുദ്ധ പ്രചാരണ സംഗീത വീഡിയോ രസികപ്രിയ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നടി.
നിങ്ങളുടെ മകൾക്കു സുഖമായി ജീവിക്കാനും യാത്ര ചെയ്യാനുമെന്ന പേരിൽ ഭാര്യവീട്ടിൽനിന്നു വീടും കാറും ചോദിച്ചുവാങ്ങുന്നവർ ഇന്നുമുണ്ട്. സ്ത്രീധനം വേണ്ട എന്ന് ആർജവത്തോടെ പറയാൻ പുതുതലമുറയ്ക്കു സാധിക്കണമെന്നും ഖുശ്ബു പറഞ്ഞു.
ചിലർക്ക് ആർഭാടചിഹ്നമായ സ്ത്രീധനം മറ്റുചിലർക്ക് ചുമലിലേറ്റാനാകാത്ത ബാധ്യതയാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.സമൂഹത്തെ ആഴത്തിൽ ബാധിച്ച ദുർഭൂതമാണ് സത്രീധനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post