ധാക്ക: ബംഗ്ലാദേശിലെ സ്വതന്ത്ര എഴുത്തുകാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ബംഗ്ലാദേശ് പ്രസാധകര് പുസ്കങ്ങള് കത്തിച്ച് പ്രതിഷേധിച്ചു. സ്വതന്ത്ര എഴുത്തുകാരെ കൈാലപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും നേരെ നടക്കുന്ന ആക്രമണം ഒറ്റപ്പെട്ടതല്ല. ആദ്യം ബ്ലോഗെഴുത്തുകാര്‍ക്ക് നേരെയായിരുന്നു ആക്രമണം. പിന്നീട് അത് പ്രസാധകരെ കൂടി ലക്ഷ്യം വെച്ചുള്ളതായി മാറുകയായിരുന്നു- പ്രസാധകരുടെ സംഘടനാതലവന്‍ മുസ്തഫ സലീം പറഞ്ഞു.
എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും ബ്ലോഗെഴുത്തുകാര്‍ക്കും സംരക്ഷണം ഉറപ്പ് വരുത്തുന്നത് വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.
Discussion about this post