തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് പറഞ്ഞു. കൊലപാതകത്തിന് സാഹചര്യം ഒരുക്കിയത് സൂക്ഷ്മാനന്ദയാണെന്നാണ് സംശയമെന്ന് ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ഥിരമായി ട്രെയിനില്‍ സഞ്ചരിക്കുമായിരുന്ന ശാശ്വതീകാനന്ദയെ നിര്‍ബന്ധിച്ച് കാറില്‍ കൊണ്ടുപോയതിന് പിന്നില്‍ സൂക്ഷ്മാനന്ദയാണ്. സ്വാമി ശാശ്വതീകാനന്ദ മരിച്ചാല്‍ സൂക്ഷ്മാനന്ദയെ ശിവഗിരി മഠാധിപതി ആക്കാമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉറപ്പു നല്‍കിയിരുന്നുവെന്നും ബിജു പറഞ്ഞു.
Discussion about this post