Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ശിവരാത്രി വ്രതം എടുക്കുന്നവർക്ക് അടുത്ത ദിവസം പകൽ ഉറങ്ങാമോ? ആചാര്യന്മാർ പറയുന്നത് ഇങ്ങനെ

by Brave India Desk
Feb 17, 2023, 11:23 pm IST
in Kerala, Temple, India, International, Culture
Share on Facebook
Tweet
WhatsApp
Telegram

പഞ്ചാക്ഷരീ മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ശിവരാത്രി വ്രതമെടുക്കാൻ ഒരുങ്ങി ഭക്തർ. മനസും ശരിരവും ഭഗവാനിൽ അർപ്പിച്ച് കഠിനമായ വ്രതനിഷ്ഠകളോടെ ശിവരാത്രി വ്രത പുണ്യം നേടാൻ തയ്യാറെടുത്ത് ക്ഷേത്രങ്ങളിലും കാവുകളിലും പ്രാർത്ഥനാപൂർവം തയ്യാറെടുപ്പുകൾ നടത്തുകയാണ് ഭക്തജനങ്ങൾ.

ഉറക്കമൊഴിഞ്ഞ്, ഒരിക്കലോ പൂർണ ഉപവാസമോ അനുഷ്ഠിച്ച് ഈശ്വര നാമജപത്തിൽ മുഴുകിയിരിക്കുന്ന ഭക്തരിൽ പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് ശിവരാത്രി നാളിലെ ഉറക്കമൊഴിവിന് ശേഷം അടുത്ത പകലിൽ ഉറങ്ങാമോ എന്നത്. ഇതിന് പല തരത്തിലുള്ള മറുപടികളാണ് ആചാര്യന്മാർ നൽകുന്നത്.

Stories you may like

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശിവരാത്രിയുടെ പിറ്റേ ദിവസം രാവിലെ, ക്ഷേത്രത്തിൽ നിന്നും കൊണ്ടു വരുന്ന തീർത്ഥം പാനം ചെയ്താണ് വ്രതം അവസാനിപ്പിക്കേണ്ടത്. ഇതിന് ശേഷം ഉറക്കം ആകാം എന്നാണ് ഒരു വിഭാഗം ആചാര്യന്മാർ പറയുന്നത്. ശിവരാത്രിയുടെ പിറ്റേ പകലും ഉറങ്ങാൻ പാടില്ല എന്നത് തെറ്റിദ്ധാരണയാണ്. ഇതിന്റെ ആവശ്യമില്ല. അത് ഒരു ആചാരമല്ല. വ്രതവും ധ്യാനവും പൂജകളും ശിവരാത്രി കഴിയുന്നതോടെ അവസാനിക്കുന്ന സ്ഥിതിക്ക്, അടുത്ത പകലിൽ ഉറക്കം ആവാം എന്ന് ഇവർ പറയുന്നു.

ശിവരാത്രി നാളിൽ ഉറക്കമൊഴിയുന്നവർ പിന്നീട് അടുത്ത സന്ധ്യക്ക് ചന്ദ്രനെ ദർശിച്ച ശേഷം മാത്രമേ ഉറങ്ങാൻ പാടുള്ളൂ എന്ന് വാദിക്കുന്നവരാണ് മറുപക്ഷം. ശിവരാത്രിയുടെ പിറ്റേന്ന് എന്നല്ല, നൈഷ്ഠികനായ ഒരു ഹൈന്ദവനെ സംബന്ധിച്ച് ഒരു ദിവസവും സൂര്യോദയത്തിനും അസ്തമയത്തിനും ഇടയിലുള്ള പകൽ സമയത്ത് ഉറക്കം പാടില്ലെന്നാണ് ഇവരുടെ പക്ഷം. പകലുറക്കം പാപമാണെന്ന് ഇവർ വിശ്വസിക്കുന്നു.

എന്നാൽ ഭക്തജനങ്ങൾക്കിടയിൽ ശിവരാത്രിക്ക് ശേഷമുള്ള പകലിൽ ഉറങ്ങുന്നവരും ഉറങ്ങാതെ ഇരിക്കുന്നവരും ഉണ്ട്. മന്ത്രദീക്ഷ നൽകുന്ന ഗുരുവിന്റെ, അഥവാ ശിവക്ഷേത്രത്തിലെ തന്ത്രിയുടെ ഉപദേശമാണ് ഇക്കാര്യത്തിൽ ഒരു ഭക്തൻ അന്തിമ കൽപ്പനയായി കാണേണ്ടത്.

Tags: Maha Shiv Rathri
Share1
Tweet
Send
Share

Latest stories from this section

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies