മുംബൈ: പ്രധാനമന്ത്രിയെയും പിതാവിനെയും അവഹേളിച്ച കോൺഗ്രസ് വക്താവ് പവൻ ഖേരയ്ക്കെതിരെ വിമർശനവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പിതാവിനെയും അവഹേളിച്ച പവൻ ഖേരയുടെ പരാമർശത്തിനെതിരെയാണ് വിവക് അഗ്നിഹോത്രി രംഗത്തെത്തിയത്. പവൻ ഖേര സ്വന്തം ശവക്കുഴി കുഴിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ആളുകൾ സ്വന്തം കുടുംബത്തിന്റെ പേര് ഉപയോഗിക്കാൻ ലജ്ജിക്കുന്നു ഉദാ:’രാജീവ് ‘ഫിറോസ്’ ഗാന്ധി, സോണിയ ‘സ്റ്റെഫാനോ’ ഗാന്ധി, പ്രിയങ്ക ‘റോബർട്ട്’ വാദ്ര. തന്റെ പാരമ്പര്യം അഭിമാനത്തോടെ ഉപയോഗിക്കുന്ന ഒരാളെ കോൺഗ്രസ് പരിഹസിക്കുന്നു
ഇന്ന് ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് പവൻ ഖേര പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച പിതാവിനെ പരിഹസിച്ചത്. പ്രധാനമന്ത്രിയെ’നരേന്ദ്ര ഗൗതം ദാസ് മോദി’ എന്നാണ് പവൻ ഖേര വിളിച്ചത്. ” നരേന്ദ്ര ഗൗതം ദാസ് മോദിക്ക് എന്ത് പ്രശ്നമുണ്ട്?’, ഗൗതം ദാസാണോ ദാമോദർ ദാസാണോ? എന്ന് പവൻ ഖേര ചോദിച്ചു. പേര് ദാമോദർ ദാസ് എന്നാണെങ്കിലും, തന്റെ പ്രവർത്തനങ്ങൾ ഗൗതം ദാസിന് സമാനമാണ്. പ്രധാനമന്ത്രി മോദിയുടെ പിതാവിന്റെ പേര് ദാമോദർദാസ് മുൽചന്ദ് മോദി എന്നാണ്. ഇതാണ് ഗൗതം ദാസ് എന്ന് വിളിച്ച് അവഹേളിച്ചത്.
Discussion about this post