Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ആലോചനയുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ..

ഇലക്ട്രിക് കാറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

by Brave India Desk
Feb 21, 2023, 05:44 pm IST
in News, Technology
Share on FacebookTweetWhatsAppTelegram

ഓട്ടോമൊബൈല്‍ ലോകത്തെ ചൂടന്‍ ചര്‍ച്ചാവിഷയമാണ് ഇലക്ട്രിക് വാഹനങ്ങള്‍. മുന്‍നിര വാഹന നിര്‍മ്മാതാക്കളെല്ലാം ഇതിനോടകം ഇലക്ട്രിക് വാഹനം പുറത്തിറക്കുകയോ അല്ലെങ്കില്‍ അതിന് വേണ്ടിയുള്ള പരിശ്രമത്തിലോ ആണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒരുപാട് ആരാധകരുണ്ട്, അതുപോലെ വിമര്‍ശകരും. എന്തായാലും ഇരുവിഭാഗക്കാരും ഒറ്റക്കെട്ടായി അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. പരമ്പരാഗത, ഇന്ധന എഞ്ചിനുകളെ കടത്തിവെട്ടുന്ന വാഹനങ്ങളായിരിക്കും ഭാവിയിലെ താരങ്ങള്‍.

ഇതൊക്കെയാണെങ്കിലും, ലോകം മുഴുവന്‍ ഇലക്ട്രിക് വാഹനത്തെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും നാളെ പോയി ഒരു ഇലക്ട്രിക് വാഹനം വാങ്ങിച്ചുകളയാമെന്ന് ആരും ചിന്തിക്കില്ല. കാരണം ഒരുപാട് കാര്യങ്ങള്‍ ആലോചിച്ച് വേണം ഇക്കാര്യത്തിലൊരു തീരുമാനം എടുക്കാന്‍. സീറോ എമിഷന്‍, താരതമ്യേന ഓടാനുള്ള ചിലവ് കുറവ്, കീശ ചോരാത്ത നിലയിലുള്ള സര്‍വ്വീസുകള്‍ അടക്കം നിരവധി ഗുണങ്ങളുണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക്. പക്ഷേ ഈ ഗുണങ്ങള്‍ക്കൊപ്പം കണക്കിലെടുക്കേണ്ട മറ്റ് ചില കാര്യങ്ങളുമുണ്ട്. ഒരുപക്ഷേ ഇലക്ട്രിക് വാഹനങ്ങള്‍ അതിന്റെ ശൈശവദശയില്‍ ആയതുകൊണ്ടായിരിക്കും ഇവയുടെ ചില പോരായ്മകള്‍, പ്രത്യേകിച്ച് ഇന്ത്യയിലുള്ള ഇലക്ട്രിക് വാഹന ഉടമകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാതിരിക്കാന്‍ കഴിയാത്തത്.

Stories you may like

താര്‍, എക്‌സ്‌യുവി 700, സ്‌കോര്‍പിയോ.. മഹീന്ദ്രയുടെ ഐതിഹാസിക മോഡലുകളുടെ ശില്‍പ്പി ഈ വനിതയാണ്

വോള്‍വോ ആദ്യം സമ്പൂര്‍ണ്ണ ഇലക്ട്രിക് ആകുക ഇന്ത്യയില്‍, ഇന്ത്യ സുപ്രധാന വിപണിയെന്ന് കമ്പനി

എവിടെ ചാര്‍ജ് ചെയ്യും?

നഗരങ്ങളിലെ ഓട്ടത്തിന് ഇലക്ട്രിക് വാഹനം ഫെര്‍ഫെക്ടാണ്. പക്ഷേ ഹൈവേയിലൂടെ ഒരു ദീര്‍ഘദൂര ഓട്ടത്തിന് ഇലക്ട്രിക് വാഹനവുമായി ഇറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ. എവിടെയൊക്കെ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഉണ്ടെന്ന് അന്വേഷിക്കാതെ നിലവില്‍ ഇലക്ട്രിക് വാഹനത്തില്‍ യാത്ര തിരിക്കാനാകില്ല. ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വലിയ തോതില്‍ വിന്യസിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിലവില്‍ നാമമാത്രമായ ചാര്‍ജിംഗ് സ്റ്റേഷനുകളേ ഉണ്ടാകാനിടയുള്ളു. വീട്ടിലും ഓഫീസിലുമായി ചാര്‍ജ് ചെയ്താല്‍ മതിയാകുന്ന ചെറിയ ഓട്ടങ്ങളേ ഉള്ളുവെങ്കില്‍ സാരമില്ല. അല്ലാതുള്ള യാത്രകള്‍ക്ക് നിലവില്‍ ഇലക്ട്രിക് വാഹനം മികച്ച ഒരു ഓപ്ഷന്‍ ആയിരിക്കില്ല.

പൊന്നുംവില കൊടുത്ത് ഇലക്ട്രിക് വാഹനം വാങ്ങണോ?

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂടുതലാണ്. എല്ലാ ദിവസവും വലിയ ഓട്ടങ്ങള്‍ ഉള്ളവര്‍ക്കേ അത്ര വിലയ്ക്കുള്ള ഒരു വാഹനം വാങ്ങിയാല്‍ മുതലാകുകയുള്ളൂ. ദിവസവും ചെറിയ ഓട്ടങ്ങള്‍ ഉള്ളവര്‍ ഇന്ധനവില ലാഭിക്കാന്‍ വേണ്ടി ഇലക്ട്രിക് വാഹനം വാങ്ങിക്കുന്നത് അബദ്ധമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഓപ്ഷനുകള്‍ പരിമിതം

പത്ത് ലക്ഷം ബജറ്റുള്ള ഒരാള്‍ക്ക് വാങ്ങാന്‍ ആകെ ഒന്നോ രണ്ടോ ഇലക്ട്രിക് വാഹനങ്ങളേ നിലവില്‍ വിപണിയിലുള്ളു. ടാറ്റയുടെ ടിയാഗോ ഇവിയും ഇനി ഇറങ്ങാനിരിക്കുന്ന സിട്രൊജന്‍ സി3യും ഏതാണ്ട് പത്ത് ലക്ഷത്തില്‍ താഴെ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ്. അതേസമയം ഇതേ വില വിഭാഗത്തില്‍ പെട്രോള്‍, ഡീസല്‍ വിഭാഗത്തില്‍ ഹാച്ച്ബാക്ക്, സബ്-കോംപാക്ട് സെഡാന്‍, ക്രോസ്ഓവര്‍, മൈക്രോ എസ്‌യുവി തുടങ്ങിയ ശ്രേണികളിലായി അനവധി ഓപ്ഷനുകള്‍ ഉണ്ട്. അതേസമയം വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറങ്ങുമെന്നതില്‍ യാതൊരു സംശയവും ഇല്ല.

ബാറ്ററി എത്രകാലം ഓടും?

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയില്‍ ഏതാണ്ട് ഏഴുവര്‍ഷത്തെ ഉറപ്പാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും മാനദണ്ഡങ്ങളും അവര്‍ മുന്നോട്ട് വെക്കുന്നുമുണ്ട്. ബാറ്ററി വില കുറയുന്നുവെന്നത് ആശ്വാസകരമായ കാര്യമാണെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ വിലനിര്‍ണ്ണയത്തില്‍ ഇപ്പോഴും ഏറ്റവും പ്രധാനം ബാറ്ററി തന്നെയാണ്. ബാറ്ററി മാറ്റേണ്ട സാഹചര്യം വന്നാല്‍ അത് വാഹനയുടമയെ സംബന്ധിച്ചെടുത്തോളം അധിക ബാധ്യത തന്നെയാണ്.

വില്‍ക്കാനൊരുങ്ങുമ്പോള്‍ വാങ്ങാന്‍ ആളുണ്ടാകുമോ?

ഇലക്ട്രിക് വാഹനങ്ങളുടെ റീ-സെയില്‍ വാല്യൂ സംബന്ധിച്ച് ഇപ്പോള്‍ ഒരു അനുമാനത്തിലെത്തുക പ്രയാസകരമാണ്. കാരണം ലോകത്തെല്ലായിടത്തും ഇലക്ട്രിക് വാഹനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിയിട്ട് ചുരുങ്ങിയ വര്‍ഷങ്ങളേ ആയിട്ടുള്ളൂ. അതിനാല്‍ തന്നെ അവ സെക്കന്‍ഡ്-ഹാന്‍ഡ് വിപണിയില്‍ എത്രത്തോളം തിളങ്ങുമെന്നത് ഇനി കണ്ടറിയേണ്ട കാര്യമാണ്. ബാറ്ററി ടെക്‌നോളജി ഇലക്ട്രിക് വാഹനത്തെ എപ്പോഴും പുതിയ വണ്ടി പോലെ നിലനിര്‍ത്തുമെന്നും പാര്‍ട്‌സ് കുറവായതിനാല്‍ തകരാറുകള്‍ക്കുള്ള സാധ്യത കുറവായിരിക്കുമെന്നെല്ലാം നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതെല്ലാം ശരിയാണെന്ന് അംഗീകരിക്കപ്പെടാന്‍ കുറച്ച് വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കണം.

സംശയമില്ല, ഇലക്ട്രിക് തന്നെ ബെസ്റ്റ് പക്ഷേ കുറച്ചുകൂടി കാത്തിരിക്കാം

ഇലക്ട്രിക് വാഹനങ്ങള്‍, പ്രത്യേകിച്ച് കാറുകള്‍ വലിയ വിപ്ലവത്തിനൊരുങ്ങുകയാണെന്നതില്‍ ഒരു സംശയവുമില്ല. യാതൊരു ബഹളവുമില്ലാതെ അസാമാന്യ പ്രകടനം കാഴ്ചവെക്കുന്ന ഇവ പരമ്പരാഗത വാഹനങ്ങളെ പിന്തള്ളുന്ന കാലം വിദൂരമല്ല. പക്ഷേ ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരെ സംബന്ധിച്ച് ഒന്നുരണ്ട് വര്‍ഷങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്.

Tags: Electric Car BenefitsElectric Car Drawbackselectric carElectric VehiclesEV
ShareTweetSendShare

Discussion about this post

Latest stories from this section

തൃശൂർ പൂരം നടത്താൻ വിശ്വാസികൾ അവിശ്വാസികൾ ഭരിക്കുന്ന ദേവസ്വത്തിന് അന്യായ കപ്പം കൊടുക്കേണ്ടിവരുന്നു; കൊച്ചിൻ ദേവസ്വം ബോർഡിന്റേത് ക്ഷേത്ര സംരക്ഷണമല്ല ക്ഷേത്രധ്വംസനമെന്ന് ബിജെപി

പ്രതിരോധ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം; ഒൻപത് വർഷം കൊണ്ട് 23 ഇരട്ടി വർധന; ഇന്ത്യയിൽ നിന്ന് പ്രതിരോധ ഉത്പന്നങ്ങൾ വാങ്ങുന്നത് 85ലധികം രാജ്യങ്ങൾ

യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ തല്ലി; യാത്രക്കാരനെ പോലീസിൽ ഏൽപിച്ച് എയർ ഇന്ത്യ

”ആരെയും കൊന്നിട്ടില്ല; ഷിബിലി കൊലപ്പെടുത്തുമ്പോൾ മുറിയിൽ നിൽക്കുക മാത്രമാണ് ചെയ്തത്;” ഹണിട്രാപ്പില്ലെന്നും ഫർഹാന

Next Post

‘എല്ലാം കൈവിട്ട് ഉദ്ധവ്‘: പാർലമെന്റിലെ ഇരിപ്പിടവും ഓഫീസും ഷിൻഡെ പക്ഷത്തിന് വിട്ട് നൽകി ലോക്സഭ സെക്രട്ടറിയേറ്റ്

Latest News

തൃശൂർ പൂരം നടത്താൻ വിശ്വാസികൾ അവിശ്വാസികൾ ഭരിക്കുന്ന ദേവസ്വത്തിന് അന്യായ കപ്പം കൊടുക്കേണ്ടിവരുന്നു; കൊച്ചിൻ ദേവസ്വം ബോർഡിന്റേത് ക്ഷേത്ര സംരക്ഷണമല്ല ക്ഷേത്രധ്വംസനമെന്ന് ബിജെപി

പ്രതിരോധ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം; ഒൻപത് വർഷം കൊണ്ട് 23 ഇരട്ടി വർധന; ഇന്ത്യയിൽ നിന്ന് പ്രതിരോധ ഉത്പന്നങ്ങൾ വാങ്ങുന്നത് 85ലധികം രാജ്യങ്ങൾ

യാത്രയ്ക്കിടെ ക്യാബിൻ ക്രൂവിനെ തല്ലി; യാത്രക്കാരനെ പോലീസിൽ ഏൽപിച്ച് എയർ ഇന്ത്യ

”ആരെയും കൊന്നിട്ടില്ല; ഷിബിലി കൊലപ്പെടുത്തുമ്പോൾ മുറിയിൽ നിൽക്കുക മാത്രമാണ് ചെയ്തത്;” ഹണിട്രാപ്പില്ലെന്നും ഫർഹാന

കൊലപാതകം ആസൂത്രിതം; സാഹിൽ 15 ദിവസം മുൻപ് ചന്തയിൽ നിന്ന് കത്തി വാങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies