ന്യൂഡൽഹി : പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്കാസിന്റെ വസതിയിലും ഓഫീസുകളിലും റെയ്ഡ് നടത്തി ഇഡി. ദുബായിലേക്ക് വൻതോതിൽ ഹവാല ഫണ്ട് കൈമാറ്റം നടത്തിയെന്ന വിവരം ലഭിച്ചതിനെ തുടർനാനണ് പരിശോധന .
കോർപ്പറേറ്റ് ഓഫീസുകൾ, നിർമ്മാണ യൂണിറ്റുകൾ, ശോഭ സിറ്റിയിലെ 50,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ജോയ് ആലുക്കാസിന്റെ ആഡംബര മാൻഷൻ എന്നിവയുൾപ്പെടെ കമ്പനിയുടെ അഞ്ച് സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തി. രാവിലെ ആരംഭിച്ച റെയ്ഡ് വൈകീട്ടാണ് അവസാനിച്ചത്. റെയ്ഡിൽ ചില രേഖകളും ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് വിവരം. അതേസമയം റെയ്ഡിനെ കുറിച്ച് ജോയ് ആലുക്കാസ് ഇത് വരെ പ്രതികരിച്ചിട്ടില്ല.
68 നഗരങ്ങളിലായി ഷോറൂമുകളുള്ള ജോയ് ആലുക്കാസ് ഹവാല ഫണ്ടായി ദുബായിലേക്ക് 300 കോടി രൂപ കൈമാറിയതായാണ് സൂചന കടം തിരിച്ചടവിനായി 2,300 കോടി രൂപ സമാഹരിക്കുന്നതിനായി ജോയ്ആലുക്കാസ് നടപടികൾ സ്വീകരിച്ചിരുന്നു. ഇത് പിൻവലിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് റെയ്ഡുകൾ. ഐപിഒ പിൻവലിക്കുന്നതിന് കമ്പനി ഉടനടി കാരണമൊന്നും നൽകിയിട്ടില്ല, ഇത് രണ്ടാം തവണയാണ് കമ്പനിക്ക് ഐപിഒ പിൻവലിക്കേണ്ടി വന്നത്. മുമ്പത്തേത് 2011 ൽ ആയിരുന്നു. മുൻപ് പിൻവലിക്കലിനുള്ള കാരണം തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്നാണ് ആരോപണം.
Discussion about this post