ന്യൂഡൽഹി: ഡൽഹിയിൽ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. ഡൽഹിയിലെ ഹരി നഗർ മേഖലയിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തെരുവ് നായക്കൾക്ക് ഭക്ഷണം നൽകാനായി പോയ ആളാണ് സംഭവം കണ്ടത്. ഉടനെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. ഇതുമായി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും പോലീസ് കേസ് എടുക്കാൻ തയ്യാറായില്ലെന്നാണ് ഇയാൾ പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം എന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ആളൊഴിഞ്ഞ പ്രദേശത്ത് നായയെ കൊണ്ടുവന്നായിരുന്നു ക്രൂരത. ഇയാൾക്ക് ഏകദേശം 45ഓളം വയസ്സ് പ്രായം തോന്നിക്കും. തലയും മുഖവും ഇയാൾ തൂവാല കൊണ്ട് മറച്ചിട്ടുമുണ്ട്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ കേസ് എടുക്കുമെന്ന് വ്യക്തമാക്കി പോലീസ് രംഗത്ത് എത്തി. ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ് .
Discussion about this post