ജയ്പൂർ : അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ ഒരു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു. രാജസ്ഥാനിലെ സിരോഹി ജില്ലയിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. പിതാവിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഇവർ ആശുപത്രിയിലെത്തിയത്. എന്നാൽ കുഞ്ഞിനെ തെരുവ് നായ്ക്കൾ കടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു.
ടിബി വാർഡിനുളളിൽ കയറിയായിരുന്നു തെരുവ് നായ്ക്കളുടെ അക്രമം. ഭർത്താവിന്റെ ചികിത്സയ്ക്കായി മൂന്ന് മക്കളോടൊപ്പം എത്തിയതായിരുന്നു യുവതി. എന്നാൽ രാത്രിയായിപ്പോൾ മയങ്ങിപ്പോയി. വാർഡിൽ മറ്റ് ജീവനക്കാരും ഉണ്ടായിരുന്നില്ല.
ഈ സമയത്താണ് നായ്ക്കൾ ആക്രമണം നടത്തിയത്. വാർഡിലേക്ക് കയറി വന്ന നായ്ക്കൾ കുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു. ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വാർഡിന് പുറത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
അതേസമയം, തന്നെ അറിയിക്കാതെ തന്റെ ഭാര്യയെ പേപ്പറിൽ നിർബന്ധിച്ച് ഒപ്പിടീക്കുകയും കുട്ടിയുടെ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തി. സംഭവത്തിൽ ആശുപത്രി അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനെതിരെ ബിജെപിയും രംഗത്തുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മുഖച്ഛായ തന്നെ മാറ്റിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും എംഎൽഎയും അവകാശപ്പെടുന്നമ്പോൾ ആശുപത്രിയിൽ തെരുവ് നായ്ക്കൾ അലഞ്ഞുനടക്കുകയാണ്. ഇത് സർക്കാരിന്റെ പൂർണ്ണ പരാജയമാണെന്നും ബിജെപി ആരോപിച്ചു.









