ലണ്ടൻ : ബ്രിട്ടണിൽ മൂന്നര മാസം പ്രായമുള്ള മലയാളി ബാലന് ദാരുണാന്ത്യം. കമഴ്ന്നു വീഴാൻ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമർന്നു ശ്വാസം മുട്ടിയാണ് മരണമെന്നാണു റിപ്പോർട്ട്. ഇന്നലെ ഉച്ചയോടെയാണ് വിവരം പുറത്തുവരുന്നത്.
കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിൻ-ജിനു ദമ്പതികളുടെ മകൻ ജെയ്ഡനാണ് മരിച്ചത്. മാഞ്ചസ്റ്ററിലെ റോച്ച്ഡെയ്ലിലാണ് ഇവർ താമസിക്കുന്നത്. റോയൽ ഓൾഡ്ഹാം ആശുപത്രിയിലെ നഴ്സാണ് ജിനു. അപകടം നടന്നയുടൻ ആംബുലൻസ് സംഘം എത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
Discussion about this post