Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചൈന വിട്ട് ആപ്പിള്‍ ഇന്ത്യയിലേക്ക് ; കര്‍ണാടകയില്‍ കൂറ്റന്‍ ഐ ഫോണ്‍ ഫാക്ടറി ; ലക്ഷം തൊഴിലവസരങ്ങള്‍

by Brave India Desk
Mar 4, 2023, 05:01 pm IST
in News, India, Technology
Share on Facebook
Tweet
WhatsAppTelegram

ഐഫോണ്‍ പ്ലാന്റ് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് പറിച്ചുനടാനുള്ള പദ്ധതിയിലാണ് ആപ്പിള്‍. കര്‍ണ്ണാടകയില്‍ വരാനിരിക്കുന്ന പുതിയ പ്ലാന്റില്‍ ഏതാണ്ട് 700 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്താനാണ് ആപ്പിളിന്റെ പങ്കാളിയായ ഫോക്‌സ്‌കോണിന്റെ ആലോചന. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കര്‍ണ്ണാടകയില്‍ 300 ഏക്കറിലായി ആപ്പിളിന്റെ പുതിയ പ്ലാന്റ് വരുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ്. പുതിയ പ്ലാന്റ് ഇന്ത്യയില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്തിലെ മുന്‍നിര ടെക് നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍ ബെംഗളൂരു വിമാനത്താവളത്തിനടുത്തായി 300 ഏക്കര്‍ ഭൂമിയിലാണ് ഫാക്ടറി നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. ഈ ഫാക്ടറിയില്‍ ഐഫോണ്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ഐഫോണ്‍ അസംബ്ലിഗും (ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഐഫോണ്‍ ആക്കുന്ന പ്രക്രിയ) ഇവിടെ നടത്തുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ കൂടാതെ ഫോക്‌സ്‌കോണിന്റെ ഇലക്ട്രിക് വാഹന ബിസിനസിന് ആവശ്യമായ ഭാഗങ്ങളും ഇവിടെ നിര്‍മ്മിക്കാന്‍ ആലോചനയുണ്ട്.

Stories you may like

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

അതേസമയം ആപ്പിള്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല. എന്നാല്‍ ആപ്പിള്‍ ഫോണ്‍ കര്‍ണ്ണാടകയില്‍ 300 ഏക്കറിലുള്ള ഫാക്ടറി നിര്‍മ്മിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ബസവരാജ് ബൊമ്മൈയും ഇക്കാര്യം സ്ഥിരീകരിച്ചു. പ്ലാന്റ് ഉടന്‍ ആരംഭിക്കുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പുറമേ, കര്‍ണ്ണാടകയ്ക്ക് അതിലൂടെ മറ്റ് നിരവധി നേട്ടങ്ങളും അവസരങ്ങളും കൈവരുമെന്നും ബൊമ്മൈ അറിയിച്ചു. ദീര്‍ഘദര്‍ശിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 2025ഓടെ ഇന്ത്യയെ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതില്‍ കര്‍ണ്ണാടകയും ഒരു പങ്ക് വഹിക്കുമെന്നും ബൊമ്മൈ കൂട്ടിച്ചേര്‍ത്തു.

Earlier #iPhones were designed in #California, assembled in China, and sold in India.

Now iPhones are designed in California, will be assembled in #India, and sold across the world.

Welcome to the New India🇮🇳, spearheaded by PM Sri @narendramodi Ji.@BSBommai @Rajeev_GoI pic.twitter.com/dyDDF2NRpM

— P C Mohan (@PCMohanMP) March 3, 2023

ബെംഗളൂരുവില്‍ ഐഫോണ്‍ പ്ലാന്റ് നിലവില്‍ വന്നാല്‍ അത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. നിലവില്‍ ചൈനയിലെ ചെന്‍ചോയിലുള്ള ഐഫോണ്‍ അസംബ്ലി യൂണിറ്റില്‍ രണ്ട് ലക്ഷം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. 2022 നവംബറില്‍ ഇവിടുത്ത കഠിന തൊഴില്‍ സാഹചര്യങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ രംഗത്ത് വന്നിരുന്നു. മാനേജ്‌മെന്റുമായുള്ള സംഘട്ടനത്തെ തുടര്‍ന്ന് ഒരു ദിവസം ഇരുപതിനായിരത്തോളം തൊഴിലാളികള്‍ ഫോക്‌സ്‌കോണിന്റെ പ്ലാന്റ് വിട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Share10
Tweet
SendShare

Latest stories from this section

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല’; ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് ത്രിവേദി

Latest News

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല’; ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് ത്രിവേദി

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies