കോഴിക്കോട്: എഷ്യാനറ്റ് ന്യൂസിനെതിരെ കേസെടുത്ത് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത നൽകിയെന്ന പരാതിയിലാണ് വെള്ളയിൽ പോലീസ് കേസെടുത്തത്.
പി.വി അൻവർ എംഎൽഎയുടെ പരാതിയിലാണ് നടപടി. പോക്സോ, വ്യാജരേഖ ചമക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റെസിഡന്റ് എഡിറ്റർ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ് അടക്കം നാലു പേർക്കെതിരെയാണ് കേസ്.
അതേസമയം ഏഷ്യാനറ്റ് ന്യൂസ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കീഴടങ്ങി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവരാണ് കീഴടങ്ങിയത്. ഐപിസി 143, 147, 149, 447, 506 വകുപ്പുകൾ പ്രകാരമാണ് കൊച്ചി പോലീസ് കേസെടുത്തത്.
Discussion about this post