ഇടുക്കി : നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബസാണ് വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിലെ യാത്രക്കാർക്ക് ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. പരിക്കേറ്റവരെ കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post