തിരുവനന്തപുരം: കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.എം ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മാണിയെ വേണ്ടെന്നും വീരേന്ദ്ര കുമാറിന് താല്‍പര്യമുണ്ടെങ്കില്‍ മടങ്ങി വരാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.സി ജോര്‍ജ്ജ് പറഞ്ഞത് തെറ്റാണ്. കെ.എം മാണിയെ മന്ത്രിയാക്കാന്‍ സി.പി.എം ചര്‍ച്ച നടത്തിയിട്ടില്ല. എന്തടിസ്ഥാനത്തിലാണ് പി.സി ജോര്‍ജ്ജ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കെ.എം മാണിക്കെതിരെ നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ നടത്തും. ഇത് സംബന്ധിച്ച അന്തിമരൂപം തിങ്കളാഴ്ച എല്‍.ഡി.എഫ് തീരുമാനിക്കും – അദ്ദേഹം പറഞ്ഞു.
സാധാരക്കാരായ കോണ്‍ഗ്രസുകാര്‍ക്ക് മുന്നണിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിട്ട് പോയവരെക്കുറിച്ച് ഇടത് പക്ഷത്തിന് കാഴ്ചപ്പാടുണ്ട്. ഇവര്‍ തിരിച്ച് വരുന്നതിനെ എതിര്‍ക്കില്ല- അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാട്ടി തെരഞ്ഞെടുപ്പിനെ നേരിടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post