തൃശൂർ: ആളൂരിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ നിന്നും കണ്ടെത്തി. കുഞ്ഞിന്റെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ അടുക്കളയിൽ കണ്ടെത്തി. രണ്ടര വയസുകാരൻ അഭിജിത് കൃഷ്ണ, അച്ഛൻ ബിനോയ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഉറങ്ങിക്കിടന്ന ഭാര്യ രാവിലെ ഉണർന്ന് നോക്കിയപ്പോൾ അടുത്ത് കിടന്നിരുന്ന കുഞ്ഞിനെ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ, ഭർത്താവ് അടുക്കളയിൽ തൂങ്ങി നിൽക്കുന്നത് കണ്ടെത്തി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അടുക്കളയിലെ ബക്കറ്റിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ലോട്ടറി വിൽപ്പനക്കാരനായ ബിനോയ് ഹൃദ്രോഗിയാണ്. കുഞ്ഞിന് സംസാരശേഷിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് പറയപ്പെടുന്നു.












