കൊല്ലം : പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി പാമ്പുറം സന്ധ്യനിവാസിൽ കണ്ണൻ എസ്.മോഹൻ (മായക്കണ്ണൻ-21) ആണ് പിടിയിലായത്. പാരപ്പിള്ളിയിലെ സിനിമാ തിയേറ്റർ ജീവനക്കാരനാണ് പ്രതിയെന്ന് പോലീസ് പറയുന്നു.
പ്രണയം നടിച്ച് പെൺകുട്ടിയെ വലയിലാക്കി വർക്കലയിലെ റിസോർട്ടിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് കണ്ടെത്തൽ. എന്നാൽ ഇയാൾ നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
സിനിമാ തിയേറ്ററിൽ എത്തുന്ന പെൺകുട്ടികളുമായി അടുപ്പം സ്ഥാപിക്കുകയാണ് പതിവ്. സോഷ്യൽ മീഡിയയിലൂടെയും പെൺകുട്ടികളുമായി പരിചയപ്പെടും. തുടർന്ന് പെൺകുട്ടികളുടെ ചെലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും മുറിയെടുത്ത് പീഡനത്തിനിരയാക്കുകയാണ് പതിവ്. പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടും. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് ഒട്ടേറെ പെൺകുട്ടികളെ കബളിപ്പിച്ചതിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
Discussion about this post