ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നിരവധി പേർ ഇപ്പോൾ സ്വയം വിവാഹം കഴിച്ച് ശ്രദ്ധ നേടുന്നുണ്ട്. മറ്റുളളവരെ വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇവർ സ്വയം വിവാഹം കഴിക്കുന്നത്. അത്തരത്തിൽ തന്നെത്തന്നെ വിവാഹം കഴിച്ച് ഡിവോഴ്സ് ചെയ്ത യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സോഫി മൗറേ എന്ന 25 -കാരിയാണ് സ്വയം വിവാഹം കഴിച്ചത്. ഫെബ്രുവരിയിലായിരുന്നു വിവാഹം. സാമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് യുവതി ഈ വിവരം പങ്കുവെച്ചത്. തുടർന്ന് വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രം ധരിച്ച ചിത്രവും സോഫി പങ്കുവച്ചു. തന്റെ വിവാഹത്തിനുള്ള കേക്ക് സ്വയം ഉണ്ടാക്കിയെന്നും യുവതി പറഞ്ഞിരുന്നു.
എന്നാൽ സോഫിയുടെ സ്വയം വിവാഹം എന്ന ആശയം അധികനാൾ നീണ്ടുനിന്നില്ല. അടുത്ത ദിവസം തന്നെ സോഫി ”തന്നെ” ഡിവോഴ്സ് ചെയ്യുകയായിരുന്നു. ”ഞാൻ എന്നെത്തന്നെ വിവാഹം കഴിച്ചിരുന്നു. എന്നാൽ എനിക്ക് ഇനിയുമിത് സഹിക്കാൻ കഴിയുന്നില്ല. വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി നീങ്ങുകയാണ്” എന്നാണ് യുവതി കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
Discussion about this post