അഹമ്മദാബാദ്: ഓസ്ട്രേലിയ്ക്കെതിരായ നാലാം ടെസ്റ്റിൽ താരമായി വിരാട് കോഹ്ലി. ഇന്ന് നടന്ന ടെസ്റ്റിലൂടെ വിരാട് കോഹ്ലി തന്റെ കരിയറിലെ 75ാം സെഞ്ചുറിയും ടെസ്റ്റിലെ 28 ാം സെഞ്ചുറിയും നേടി. 241 പന്തുകളിൽ നിന്ന് അഞ്ച് ഫോറുകൾ അടക്കം നേടിയാണ് വിരാട് തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്.
സെഞ്ച്വറിയ്ക്ക് പുറമേ രാജ്യത്ത് നടന്ന ടെസ്റ്റ് മത്സരങ്ങളിൽ 4,000 റൺസെന്ന നാഴികക്കല്ലും താരം പിന്നിട്ടു. 2019ന് ശേഷം കോഹ്ലി ടെസ്റ്റിൽ നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്. 2019 നവംബറിലാണ് ഇതിന് മുമ്പ് കോഹ്ലി ടെസ്റ്റിൽ സെഞ്ച്വറി നേടിയത്. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷങ്ങൾ,മൂന്ന് മാസങ്ങൾ 17 ദിനങ്ങൾ കഴിഞ്ഞപ്പോഴാണ് കോഹ്ലി തന്റെ അക്കൗണ്ടിലേക്ക് ഒരു സെഞ്വറി കൂടി ചേർത്തത്. 41 ഇന്നിങ്സുകളാണ് ഇതിനിടയ്ക്ക് താരം സ്വന്തമാക്കിയത്.
ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി ഓസ്ട്രേലിയയ്ക്കെതിരെ ഏറ്റവുമധികം റൺസ് നേടുന്നവരുടെ പട്ടികയിൽ രണ്ടാമതെത്താനും കോഹ്ലിക്ക് കഴിഞ്ഞു. വിൻഡീസ് ഇതിഹാസം ബ്രയൻ ലാറയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്ലി രണ്ടാമതെത്തിയത്.സച്ചിൻ ടെൻഡുൽക്കറാണ് ഒന്നാം സ്ഥാനം.
അതേസമയം നാലാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ നിലവിൽ ശക്തമായ നിലയിലാണ്. 5 വിക്കറ്റ് നഷ്ടത്തിൽ 400 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോൾ.
Discussion about this post