കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ ചുമത്തിയ തുക നൽകാൻ കഴിയില്ലെന്ന് മേയർ എം അനിൽ കുമാർ. ഇത്രയും വലിയ തുക പിഴയായി ചുമത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഹരിത ട്രിബ്യൂണലിന്റെ നടപടിയ്ക്കെതിരെ നിയമപരമായി നീങ്ങുമെന്നും മേയർ വ്യക്തമാക്കി.
100 കോടി പിഴ ചുമത്തിയ നടപടി അപ്രതീക്ഷിതം. ഈ തുക നൽകാൻ കഴിയില്ല. അതിനാൽ ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അനിൽ കുമാർ പറഞ്ഞു.
രാവിലെയാണ് കോർപ്പറേഷന് പിഴയിട്ടുകൊണ്ട് ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടത്. തുക ചീഫ് സെക്രട്ടറിയ്ക്ക് കൈമാറാനാണ് നിർദ്ദേശം. തീ പിടിത്തത്തെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ തുക വിനിയോഗിക്കാനാണ് നിർദ്ദേശം. ഇതിന് പുറമേ തീപിടിത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാനും ട്രിബ്യൂണലിന്റെ ഉത്തരവുണ്ട്.
Discussion about this post