കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്യുന്ന വടകര മയ്യന്നൂർ സ്വദേശി ശശിധരനാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ഐസിയുവിൽ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. മറ്റൊരു രോഗിയെ പരിചരിക്കാൻ ജീവനക്കാർ പോയ സമയത്താണ് അറ്റൻഡർ യുവതിയെ പീഡിപ്പിച്ചത്. പകുതി ബോധം മാത്രമേ അപ്പോൾ യുവതിക്കുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ പ്രതികരിക്കാനായില്ല.
പിന്നീട് യുവതി ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
Discussion about this post