ന്യൂഡൽഹി: എല്ലാവർക്കും നീതി ഉറപ്പാക്കാൻ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന ആവശ്യവുമായി ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പമാർശം. ഒരു രാജ്യം ഒരു നീതി എന്ന മുദ്രാവാക്യം പ്രാബല്യത്തിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്താണ് നാം ജീവിക്കുന്നത്. ഒരു രാജ്യം, ഒരു നിയമം, ഒരേ മനുഷ്യർ എന്ന ആശയം ഉയർത്തിപ്പിടിച്ച് ഈ വൈവിധ്യങ്ങളെ നമുക്ക് ആഘോഷമാക്കാം. നമ്മുടെ രാജ്യത്ത് നിരവധി മതങ്ങളാണ് ഉള്ളത്. അതുപോലെ തന്നെ വിവിധ അഭിപ്രായങ്ങളും. എന്നാൽ ഇല്ലാവരെയും ഉൾക്കൊണ്ട് സമാധാനത്തോടെയും സൗഹാർദ്ദത്തോടെയും ജീവിക്കുന്ന ഒരേയൊരു രാജ്യം നമ്മുടെയാണ്. എങ്കിലും ഇതിനിടെ ചില കാര്യങ്ങൾ ഈ ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ഒഴിവാക്കാൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യത്തെ മുസ്ലീം സമൂഹം നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. ഇതൊഴിവാക്കാൻ ഏകീകൃത സിവിൽ കോഡ് അത്യാവശ്യമാണെന്ന് പ്രൊഫസർ മസ്ഹർ ആസിഫും വ്യക്തമാക്കി.
Discussion about this post