കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചാവേർ ആക്രമണം. താലിബാൻ വിദേശകാര്യ മന്ത്രാലയം റോഡിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. ദൗദ്‌സായി ട്രേഡ് സെന്ററിന് സമീപമായിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ആളപായവുമായി ബന്ധപ്പെട്ടതോ നാശനഷ്ടം സംബന്ധിച്ചതോ ആയ കണക്കുകൾ പുറത്തുവന്നിട്ടില്ല. എങ്കിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ചാവേർ ആക്രമണത്തിലൂടെ സുരക്ഷാ സേനയെ ആണ് ഇവർ ലക്ഷ്യമിട്ടിരുന്നത് എന്നാണ് സൂചന. പ്രദേശത്തെ ചെക്‌പോയിന്റിന് സമീപം വച്ചായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ഇതിൽ മൂന്ന് താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ആക്രമണത്തെ തുടർന്ന് റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.












