കണ്ണൂർ: കോപ്പാലത്ത് വൻ ലഹരിവേട്ട. 3 കിലോ കഞ്ചാവും, 20 ഗ്രാമോളം എംഡിഎംഎയുമായി സ്ത്രീയടക്കം 3 പേർ പിടിയിലായി. കണ്ണൂർ സ്പെഷ്യൽ എക്സൈസ് എൻഫോഴ്സ്മെൻറ് ആന്റ് ആന്റി നർക്കോട്ടിക് സ്ക്വാഡ് നടത്തിയ മിന്നൽ റെയ്ഡിലാണ് കോപ്പാലത്തെ ഒരു വീട്ടിൽ നിന്നും ഇവ പിടികൂടിയത്.
ഒരു സ്വിഫ്റ്റ് കാറും പിടികൂടിയിട്ടുണ്ട്. വീട് വാടകയ്ക്ക് എടുത്തതാണ്. സ്ഥലത്തു നിന്നും 2 പേർ ഓടിയതായും സംശയമുണ്ട്. മിഥുൻ, റംഷാദ് എന്നിവരാണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനൻ, പ്രിവന്റീവ് ഓഫീസർമാരായ കെ.സി ഷിബു, അനിൽകുമാർ, സി. ഇ ഒ മാരായ ഷാൻ ടി.കെ, ആർ സ് വിഷ്ണു, വനിതാ സി.ഇ.ഒ വി.കെ ഷൈന, ഡ്രൈവർ ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
റെയ്ഡ് നടക്കുന്നതറിഞ്ഞ് നാട്ടുകാരും യാത്രക്കാരും തടിച്ചുകൂടിയതിനെ തുടർന്ന് സ്ഥലത്ത് വാഹന ഗതാഗതവും തടസ്സപ്പെട്ടു.
Discussion about this post