Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അജ്ഞാതവാസത്തിന് ശേഷം ജാക് മാ വീണ്ടും ചൈനയിൽ; വർഷങ്ങൾക്ക് ശേഷം പൊതുവേദിയിൽ

by Brave India Desk
Mar 28, 2023, 12:09 pm IST
in International, Business
Share on FacebookTweetWhatsAppTelegram

ബീജിങ്: രണ്ട് വർഷത്തിലധികം നീണ്ട അജ്ഞാതവാസത്തിന് ശേഷം ഇ കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകൻ ജാക് മാ വീണ്ടും ചൈനയിൽ പ്രത്യക്ഷപ്പെട്ടു. ഹാങ്ഷൂവിലെ ഒരു സ്‌കൂളിൽ നടന്ന പരിപാടിയിലാണ് ജാക് മാ പങ്കെടുത്തത്. ചൈനീസ് ഓഹരി വിപണി റെഗുലേറ്റർമാരെ വിമർശിച്ചതിന്റെ പേരിൽ ഭരണകൂടത്തിന്റെ അതൃപ്തി ഏറ്റുവാങ്ങിയ ജാക് മാ 2020 ന് ശേഷം പൊതുവേദിയിൽ സജീവമായിരുന്നില്ല.

ആലിബാബയുടെ ആസ്ഥാനനഗരമാണ് ഹാങ്ഷൂ. ഇവിടുത്തെ യൂങ്ഗൂ സ്‌കൂളിലെത്തിയ ജാക്മാ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുകയും ക്ലാസ്് മുറികൾ സന്ദർശിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (നിർമ്മിതബുദ്ധി) സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ചാണ് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചതെന്ന് സ്‌കൂൾ അധികൃതർ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി.

Stories you may like

ചൈനീസ് ഭരണകൂടത്തെ വിമർശിച്ചതിന് പ്രതികാര നടപടികൾ : കോടീശ്വരൻ ജാക് മാക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് ഭരണകൂടം

ഇന്ത്യൻ പാത പിന്തുടർന്ന് അമേരിക്ക; ടിക് ടോകിന് പിന്നാലെ ചൈനയുടെ ആലിബാബയും നിരോധിക്കാൻ നീക്കം

ചാറ്റ് ജിപിടി പോലുളള സാങ്കേതിക വിദ്യകൾ വിദ്യാഭ്യാസ മേഖലയിൽ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് പരിപാടിയിൽ ജാക്മാ ചൂണ്ടിക്കാട്ടി. എന്നാൽ ആർട്ടിഫിഷൽ ഇന്റലിജൻസിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന് പകരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി അത് കൂടുതൽ ഉപയോഗിക്കണമെന്നും ജാക് മാ പറഞ്ഞു.

ഹോങ്കോംഗ്, ഷാങ്ഹായ് ഓഹരി വിപണിയിൽ ഐപിഒയ്ക്കായി ലിസ്റ്റ് ചെയ്യുന്നതിന്റെ തലേന്ന് ഫിനാൻഷ്യൽ റെഗുലേറ്റർമാരെ വിമർശിച്ച് നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ജാക്മാ ചൈനയിൽ നിന്ന് അപ്രത്യക്ഷനായത്. ഇതിന് പിന്നാലെ ഐപിഒ ചൈനീസ് സർക്കാർ തടയുകയും ചെയ്തു. ജനുവരിയിൽ ഫിൻടെക് സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണവും ജാക് മാ ഉപേക്ഷിച്ചിരുന്നു.

ടെക്‌നോളജി വ്യവസായ രംഗത്ത് കുത്തക സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ആലിബാബയ്‌ക്കെതിരെയും ചൈന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ചൈനയിലെ അസാന്നിദ്ധ്യം വാർത്തയായത്. കാർഷിക ടെക്‌നോളജിയെക്കുറിച്ച് പഠിക്കാൻ ജാക്മാ വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നുവെന്നാണ് ആലിബാബയുടെ ഉടമസ്ഥതയിലുളള സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷത്തിലധികമായി ജാക് മാ വിദേശത്ത് ആയിരുന്നുവെന്നും അടുത്തിടെയാണ് അദ്ദേഹം തിരിച്ചെത്തിയതെന്നും മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഹോങ്കോംഗിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു അദ്ദേഹമെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: ജാക് മാചൈനയിൽഹാങ്ഷൂഓഹരി വിപണിഐപിഒഇ കൊമേഴ്‌സ്ആലിബാബHangshouYungu SchoolAlibabaJack Ma
Share4TweetSendShare

Discussion about this post

Latest stories from this section

സമൂഹമാദ്ധ്യമത്തിലൂടെ ഇസ്ലാം മതത്തെ അപമാനിച്ചെന്ന് ആരോപണം; പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിന് വധ ശിക്ഷ വിധിച്ച് കോടതി

ഇന്ത്യൻ വരനായി അണിഞ്ഞൊരുങ്ങി ഇലോൺ മസ്‌ക്; തനിക്കിത് ഏറെ ഇഷ്ടമായെന്ന് പ്രതികരണം

കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായക മുന്നേറ്റം, വർഷങ്ങൾക്ക് മുൻപേ ഇനി അർബുദം കണ്ടെത്താനാകും, ; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ

അന്തർധാര സജീവം!!; താലിബാൻ ഉന്നത നോതാവുമായി രഹസ്യകൂടിക്കാഴ്ച നടത്തി ഖത്തർ പ്രധാനമന്ത്രി

Next Post

തിരുവനന്തപുരം വിമാനത്താവളത്തിൽ അപകടം; പേട്ട സ്വദേശി മരിച്ചു

Latest News

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies