തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടം. സംഭവത്തിൽ പേട്ട സ്വദേശി അനിൽ കുമാർ മരിച്ചു. ഹൈമാസ് ലെറ്റ് സ്ഥാപിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത്.
രാവിലെയോടെയായിരുന്നു സംഭവം. ഹൈമാസ് ലൈറ്റ് തൊഴിലാളികൾ ചേർന്ന് കെട്ടി മുകളിലേക്ക് വലിക്കുകയായിരുന്നു. ഇതിനിടെ കയറ് പൊട്ടി ലൈറ്റ് തൊഴിലാളികളുടെ തലയിൽ വീഴുകയായിരുന്നു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ടെർമിനലിലാണ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ ദാരുണ സംഭവം ഉണ്ടായത്.










