Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, തിരഞ്ഞെടുപ്പ് എന്ന ആശയം പ്രാചീന ഭാരതത്തിന്റെ പൊതുസവിശേഷത‘: ജനാധിപത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി

‘സ്വന്തം നേതാവിനെ സ്വയം തിരഞ്ഞെടുക്കുക എന്നത് മഹാഭാരത കാലഘട്ടത്തിൽ പോലും പൗരന്റെ പ്രാഥമിക അവകാശമായിരുന്നു‘

by Brave India Desk
Mar 29, 2023, 08:36 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് എന്ന ആശയം പ്രാചീന ഭാരതത്തിന്റെ പൊതുസവിശേഷത ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത് ജനാധിപത്യ ഉച്ചകോടിയുടെ നേതൃതല പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ പ്രചാരത്തിൽ വരുന്നതിനും മുൻപേ തിരഞ്ഞെടുപ്പ് എന്നത് പ്രാചീന ഭാരതത്തിൽ നിലനിന്നിരുന്നു. സ്വന്തം നേതാവിനെ സ്വയം തിരഞ്ഞെടുക്കുക എന്നത് ഇതിഹാസമായ മഹാഭാരത കാലഘട്ടത്തിൽ പോലും പൗരന്റെ പ്രാഥമിക അവകാശമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

അൽപ്പത്തരം കാണിക്കുന്നത് വഴിപോക്കന്റെ തന്ത

മനസും ഹൃദയവും അഭിമാനത്താൽ നിറയുന്നു; ചിലപ്പോൾ ഈ സമുച്ചയം നമ്മുടെ സ്വപ്‌നങ്ങൾക്ക് തീപിടിപ്പിക്കും, അതിനെ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കും; പാർലമെന്റ് രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെ ട്വിറ്ററിൽ പ്രധാനമന്ത്രിയുടെ വികാരഭരിതമായ വാക്കുകൾ

വിശാലമായ നയതന്ത്ര സംവിധാനങ്ങളിൽ അധിഷ്ഠിതമായിരുന്നു പ്രാചീന ഭാരതത്തിലെ അധികാര വികേന്ദ്രീകരണം. വേദങ്ങളിൽ ഇതിന്റെ തെളിവുകളുണ്ട്. പരമ്പരാഗതമായ അധികാര കൈമാറ്റ രീതിക്ക് പുറമേ, ജനഹിതാധിഷ്ഠിതമായ ഭരണകൂടങ്ങളും പ്രാചീന ഇന്ത്യയിൽ നിലനിന്നിരിന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാലാണ് ‘എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം‘ എന്ന നയം രൂപികൃതമായിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജീവിതശൈലീ മാറ്റങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിലായാലും, സംഭരണ- വിതരണം ശാസ്ത്രീയമാക്കി ജലദൗർലഭ്യം പരിഹരിക്കുന്നതിലായാലും, ഏവർക്കും പാചകവാതകം ലഭ്യമാക്കുന്നതിലായാലും, രാജ്യത്തിന്റെ എല്ലാ മുന്നേറ്റങ്ങളിലും ഇന്ത്യൻ പൗരന്മാരുടെ സംഘടിതമായ പരിശ്രമങ്ങൾ കാണാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് കാലഘട്ടത്തിലും ഇന്ത്യയുടെ പ്രതികരണം ജനകീയമായിരുന്നു. 2 ബില്ല്യൺ ഡോസ് ഇന്ത്യൻ നിർമ്മിത വാക്സിനുകൾ വിതരണം ചെയ്യാൻ സാധിക്കുക എന്നത് യാഥാർത്ഥ്യമാക്കിയത് ജനങ്ങളുടെ പിന്തുണയോടെ ആയിരുന്നു. ഇന്ത്യയുടെ ‘വാക്സിൻ മൈത്രി‘ പദ്ധതിയുടെ ഭാഗമായി, ദശലക്ഷക്കണക്കിന് വാക്സിൻ ഡോസുകൾ ലോകത്താകമാനം വിതരണം ചെയ്യാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന അർത്ഥം വരുന്ന വസുധൈവ കുടുംബകം എന്ന തത്വമാണ് ഇന്ത്യയെ നയിക്കുന്നത്. നിരവധി ആഗോള പ്രതിസന്ധികൾക്കിടയിലും, ഇന്ന് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യ. ലോക ജനാധിപത്യത്തിനുള്ള ഏറ്റവും മികച്ച പരസ്യവും ഇതു തന്നെയാണ്. ജനാധിപത്യമാണ് പരമ പ്രധാനം എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യക്ക് പുറമേ അമേരിക്ക, കോസ്റ്റ റീക്ക, നെതർലൻഡ്സ്, ദക്ഷിണ കൊറിയ, സാംബിയ എന്നിവരും സഹ ആഥിതേയത്വം വഹിക്കുന്ന ജനാധിപത്യ ഉച്ചകോടിയെ അടുത്ത ദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിർച്വലായി അഭിസംബോധന ചെയ്യും.

Tags: Democracy SummitNarendra Modi
Share6TweetSendShare

Discussion about this post

Latest stories from this section

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ഹൃദയം നുറുങ്ങുന്നു; ഒഡീഷയിലെ തീവണ്ടി ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി സിനിമാ താരങ്ങൾ

Next Post

ഏറെ വിഷമം അനുഭവിച്ച ഘട്ടത്തിൽ രാഹുൽഗാന്ധിയാണ് എന്നെ വൈകാരികമായി പിന്തുണച്ചത്: തുറന്നു പറച്ചിലുമായി കന്നഡ താരം രമ്യ

Latest News

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

ഒഡിഷ ട്രെയിൻ അപകടം : കവച് ഇവിടെ ആക്ടീവ് ആകില്ല; അറിയേണ്ടത് ആദ്യത്തെ ട്രെയിൻ എങ്ങനെ പാളം തെറ്റിയെന്നാണ്

ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം മുതൽ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ; കൈക്കൂലി വാങ്ങി മാസം 40,000 സമ്പാദിക്കാറുണ്ടെന്നും സുരേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies