Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രിയങ്കയുടെ പേരിലും തട്ടിപ്പ് ; ഇത് സ്ഥിരം പരിപാടി ; നേതാക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

by Brave India Desk
Jul 17, 2026, 10:52 am IST
in India
Share on FacebookTweetWhatsAppTelegram

ന്യുഡൽഹി : മന്ത്രിസ്ഥാനവും പാർട്ടിയിലെ ഉന്നത പദവികളും വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളിൽ നിന്ന് കോടികൾ തട്ടാൻ ശ്രമിച്ച കേസിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി എംപിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാർ. തട്ടിപ്പ് ഫോൺ കോൾ ലഭിച്ച കോൺഗ്രസ് നേതാക്കളായ വിദ്യാ ബാലകൃഷ്ണൻ എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി, ഷാഫി പറമ്പിൽ എംപി എന്നിവരുമായി രാജ്കുമാർ ഫോണിൽ സംസാരിച്ച് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി.

തന്റെ പേരും പ്രിയങ്ക ഗാന്ധിയുടെ ഡൽഹിയിലെ ഓഫീസിന്റെ മേൽവിലാസവും ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാർ നേതാക്കളെ സമീപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് അന്വേഷണത്തോടും പൂർണ്ണമായി സഹകരിക്കുമെന്നും രാജ്കുമാർ നേതാക്കളെ അറിയിച്ചു. പ്രിയങ്ക ഗാന്ധിയുമായി വിഷയം ചർച്ച ചെയ്ത ശേഷമാണ് രാജ്കുമാർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്.

Stories you may like

റെയിൽവേയിൽ ‘ഹൈഡ്രജൻ’ കുതിപ്പ്, രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; അറിയാം പ്രത്യേകതകൾ

റെയിൽവേയിൽ ‘ഹൈഡ്രജൻ വിപ്ലവം’; രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ നിന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യയും

കേരളത്തിൽ ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും 3 കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നും പറഞ്ഞ് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനാണ് ആദ്യം വ്യാജ ഫോൺ കോൾ വരുന്നത്. രാജ്കുമാർ എന്ന വ്യാജേന ഇംഗ്ലീഷിലായിരുന്നു സംഭാഷണം. സംശയം തോന്നിയ എംഎൽഎ ഉടൻ തന്നെ നേതൃത്വത്തെ വിവരമറിയിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. സമാനമായ രീതിയിൽ ഡീൻ കുര്യാക്കോസ് എംപിയെയും ഷാഫി പറമ്പിൽ എംപിയെയും തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

എഐസിസി നേതൃത്വത്തിന്റെ പേരിലുള്ള തട്ടിപ്പുകൾ രാജ്യവ്യാപകമായി ഇതിന് മുൻപും നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി കനിഷ്ക് സിങ് ചമഞ്ഞ് രാജ്യത്തെ വിവിധ കോൺഗ്രസ് നേതാക്കളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അമൃത്സർ സ്വദേശി ഗൗരവ് കുമാർ എന്നയാളെ ഡെറാഡൂൺ പോലീസ് ഈ വർഷം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഉത്തരാഖണ്ഡ്, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ ആറോളം സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കൾ ഈ തട്ടിപ്പിനിരയായി പണം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഹരിയാണയിലെ ഒരു മുതിർന്ന നേതാവിന് 10 ലക്ഷം രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്.

നിലവിൽ വയനാട് സൈബർ പോലീസും കോഴിക്കോട് സൈബർ പോലീസും പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയുടെ പേരിലുള്ള ഈ തട്ടിപ്പ് കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Tags: rahul gandhipriyanka
ShareTweetSendShare

Latest stories from this section

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

5,470 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി മോദി പഞ്ചാബിലേക്ക് ; നവീകരിച്ച റെയിൽവേ സ്റ്റേഷനുകളും പുതിയ ട്രെയിൻ സർവീസുകളും നാടിന് സമർപ്പിക്കും

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

Latest News

മധ്യസ്ഥ റോളിൽ നിന്ന് യുദ്ധത്തിന്റെ വക്കിലേക്ക്: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്താൻ നേരിടുന്നത് വലിയ ഭീഷണി; പാക് സമ്പദ്‌വ്യവസ്ഥ തകരുന്നു

മധ്യസ്ഥ റോളിൽ നിന്ന് യുദ്ധത്തിന്റെ വക്കിലേക്ക്: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്താൻ നേരിടുന്നത് വലിയ ഭീഷണി; പാക് സമ്പദ്‌വ്യവസ്ഥ തകരുന്നു

റെയിൽവേയിൽ ‘ഹൈഡ്രജൻ’ കുതിപ്പ്, രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; അറിയാം പ്രത്യേകതകൾ

റെയിൽവേയിൽ ‘ഹൈഡ്രജൻ’ കുതിപ്പ്, രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; അറിയാം പ്രത്യേകതകൾ

ഇന്ന് മുസ്‌ലിംകൾക്കെതിരെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ; വഖഫ് ഭേദഗതിയിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് പിണറായി വിജയൻ

ഇന്ന് മുസ്‌ലിംകൾക്കെതിരെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ; വഖഫ് ഭേദഗതിയിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് പിണറായി വിജയൻ

എഡിജിപി അജിത് കുമാറിന് ഡിജിപിയുടെ പൂട്ടുവീഴുന്നു. മർദ്ദനക്കേസ് അട്ടിമറിച്ചതിൽ കാരണം കാണിക്കൽ നോട്ടീസ്; സസ്പെൻഷൻ സാധ്യത

എഡിജിപി അജിത് കുമാറിന് ഡിജിപിയുടെ പൂട്ടുവീഴുന്നു. മർദ്ദനക്കേസ് അട്ടിമറിച്ചതിൽ കാരണം കാണിക്കൽ നോട്ടീസ്; സസ്പെൻഷൻ സാധ്യത

ലോർഡ്‌സിൽ അവസാനിക്കുന്ന ഹിറ്റ്മാൻ യുഗം? ബിസിസിഐയുടെ തീരുമാനത്തിൽ അതൃപ്തിയെന്ന് റിപ്പോർട്ട്

ലോർഡ്‌സിൽ അവസാനിക്കുന്ന ഹിറ്റ്മാൻ യുഗം? ബിസിസിഐയുടെ തീരുമാനത്തിൽ അതൃപ്തിയെന്ന് റിപ്പോർട്ട്

റെയിൽവേയിൽ ‘ഹൈഡ്രജൻ വിപ്ലവം’; രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ നിന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യയും

റെയിൽവേയിൽ ‘ഹൈഡ്രജൻ വിപ്ലവം’; രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ നിന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യയും

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

പ്രിയങ്കയുടെ പേരിലും തട്ടിപ്പ് ; ഇത് സ്ഥിരം പരിപാടി ; നേതാക്കൾക്ക് നഷ്ടമായത് ലക്ഷങ്ങൾ

വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം; ശരീരം തരുന്ന ആ 8 പോഷക മുന്നറിയിപ്പുകൾ ഇവയാണ്

വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം; ശരീരം തരുന്ന ആ 8 പോഷക മുന്നറിയിപ്പുകൾ ഇവയാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies