Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം; ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി ലോകായുക്ത ഫുൾ ബെഞ്ചിന് വിട്ടു; ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ

by Brave India Desk
Mar 31, 2023, 11:01 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസിൽ വിധി പറയുന്നത് ഫുൾ ബെഞ്ചിന് വിട്ടു. കേസിൽ വീണ്ടും വിശദമായ വാദം കേൾക്കും. രണ്ടംഗ ബെഞ്ചിൽ അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഫുൾ ബെഞ്ചിലേക്ക് തീരുമാനം വിട്ടത്. ലോകായുക്തയും രണ്ട് ഉപലോകായുക്തമാരും അടങ്ങുന്ന ഫുൾ ബെഞ്ചായിരിക്കും കേസിൽ ഇനി അന്തിമ വിധി പുറപ്പെടുവിക്കുന്നത്. വിശദമായ വാദം കേൾക്കുന്നതിനുള്ള തിയതി പിന്നീട് അറിയിക്കുമെന്നാണ് വിവരം

ജസ്റ്റിസുമാരായ സിറിയക് ജോസഫിന്റേയും ഹാറുൺ അൽ റഷീദിന്റേയും ഇടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് മൂന്നംഗ ബെഞ്ചിന് കേസ് വിട്ടത്. ഒരാള്‍ പരാതിയെ അനുകൂലിച്ചും മറ്റൊരാള്‍ എതിര്‍ത്തുമാണ് വിധിയെഴുതിയത്‌. ഹർജി ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുമോ എന്നതിനെ ചൊല്ലിയും ലോകായുക്തക്കും ഉപലോകായുക്തക്കും ഇടയിൽ ഭിന്നതയുണ്ടായി. ഹർജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതിയെ കുറിച്ചും അഭിപ്രായവ്യത്യാസങ്ങൾ വന്നു.

Stories you may like

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മത ചടങ്ങ് ആയി; ജനാധിപത്യം വലിയ ഭീഷണിയിൽ;വിമർശിച്ച് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ മൈക്ക് കേടായി; പകരം മൈക്ക് കയ്യിൽ കൊടുത്തിട്ടും വാങ്ങാതെ മുഖ്യമന്ത്രി

ജസ്റ്റിസ് സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് എന്നിവരാണ് ഫുള്‍ ബെഞ്ചിലുള്ളത്. പുതിയ ബെഞ്ചിന് മുന്നില്‍ ഇനി കേസില്‍ വിശദമായ വാദം കേള്‍ക്കും. ഇതോടെ അന്തിമവിധിക്ക് കാലതാമസം ഉണ്ടാകുമെന്ന് ഉറപ്പായി. അതേസമയം വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ആർ.എസ്.ഹരികുമാർ അറിയിച്ചു. നീതിക്കായി സുപ്രീംകോടതി വരെ പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വിചാരണ പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ഏറെ നിർണായകമായിരുന്നു ഇന്നത്തെ ലോകായുക്ത വിധി. മൂന്ന് സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ദുരിതാശ്വാസവിധി വകമാറ്റിയതെന്ന് ഹർജിക്കാരനായ ആർ.എസ്.ഹരികുമാർ ആരോപിക്കുന്നത്.

1. മുൻ എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് മരണാനന്തര സഹായമായി 25 ലക്ഷം രൂപ അനുവദിച്ചു.

2. അന്തരിച്ച ചെങ്ങന്നൂർ എം.എൽ.എ കെ.കെ..രാമചന്ദ്രൻ നായരുടെ മകന് ജോലിക്കൊപ്പം ഭാര്യയുടെ സ്വർണപ്പണയം വീട്ടാനും കാറിന്റെ വായ്പ അടയ്ക്കാനുമായി 8 ലക്ഷം രൂപ അനുവദിച്ചു.

3. മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയി വാഹനാപകടത്തിൽ മരിച്ച പോലീസുകാരന്റെ ഭാര്യയ്ക്ക് ജോലി നൽകിയതിനൊപ്പം 20 ലക്ഷം രൂപ ധനസഹായം നൽകി.

ഈ മൂന്ന് സഹായങ്ങളും ചട്ടങ്ങൾ പാലിക്കാതെയുള്ള അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും, അതിനാൽ മന്ത്രിമാരിൽ നിന്ന് പണം തിരിച്ചു പിടിക്കണമെന്നുമാണ് പരാതി.

Tags: lokayukthaPinarayi Vijayan
ShareTweetSendShare

Discussion about this post

Latest stories from this section

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

65 കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; സംഘത്തിലെ പ്രധാനിയായ യുവതിയും അറസ്റ്റിൽ

Next Post

വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കേന്ദ്രസർക്കാരിനോട് കേരളം; കത്തയച്ചു

Latest News

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഒൻപത് പേർക്ക് പരിക്കേറ്റു

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

അരിക്കൊമ്പൻ ആക്രമിച്ചയാൾ മരിച്ചു; ഇന്ന് മയക്കുവെടി വയ്ക്കും

കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ വെടിവച്ച് കൊന്ന സംഭവം; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies