ചെന്നൈ: നടനും ഗായകനുമായവിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച. ചെന്നൈയിലെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ ദർശന ബാലയുടെ 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി കുടുംബം പോലീസിൽ പരാതി നൽകി. ചെന്നൈയിലെ അഭിരാമപുരം പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു.
വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങൾ കാണാതായതോടെയാണ് പരാതി നൽകിയത്. സംഭവത്തിൽ വീട്ടിൽ ജോലി ചെയ്തിരുന്ന വേലക്കാരിയെ സംശയിക്കുന്നതായി പരാതിയിൽ പറയുന്നുണ്ട്.വിജയ് യേശുദാസ് ഭാര്യ ദർശന ബാലയ്ക്കൊപ്പം ബ്രഹ്മപുരത്താണ് താമസിക്കുന്നത്.
Discussion about this post