സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ സൂര്യ നായകനാകുന്ന ‘സൂര്യ42’വിന്റെ പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. ഇപ്പോഴിതാ ആരാധകർക്ക് ഏറെ സന്തോഷം ഉളവാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.
‘സൂര്യ 42’ന്റെ ഒ.ടി.ടി അവകാശം ആമസോണ്‍ പ്രൈം വീഡിയോ നേടിയിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വാർത്ത. ഇനിയും പേരിട്ടില്ലെങ്കിലും സൂര്യ നായകനാകുന്ന ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളില്‍ ഒന്നാണ് ലഭിച്ചിരിക്കുന്നത് മൂവീ ട്രാക്കേഴസായ ലെറ്റ്സ് സിനിമ ട്വീറ്റ് ചെയതിരിക്കുന്നത്.
#Suriya42 streaming rights bagged by Amazon Prime Video for a record price. 2nd highest digital rights sale from tamil. pic.twitter.com/w8pkrsrP82
— LetsCinema (@letscinema) April 2, 2023
വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദിഷാ പതാനിയാണ് ചിത്രത്തിലെ നായിക.സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും യു വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ മാസം 14 ന് ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന്റെ റിലീസും ടൈറ്റിൽ പ്രഖ്യാപനവും നടക്കും.
Discussion about this post